കോട്ടയം: നാട്ടകം ഗവര്‍മെണ്ട് കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശിയും ഡിഗ്രി വിദ്യാര്‍ത്ഥിയുമായ ആകാശ് വിനോദ് ആണ് മരിച്ചത്. കോളേജിന് തൊട്ടടുത്ത സ്വകാര്യ ഹോസ്റ്റലില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്. ഇരുപതുകാരനായ ആകാശ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്കുള്ള കാരണമെന്നാണ് സൂചന.
ഒപ്പം താമസിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിയ്ക്കാന്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് അകാശിനെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.കെയര്‍ ടേക്കറിന്റെ വാഹനത്തില്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യാക്തമായിട്ടില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News