കൊച്ചി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.റിലീസ് മാറ്റിയിട്ടില്ലെന്ന് വിനീത് ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ
സണ്‍ഡേ ലോക്ക്‌ഡൌണ്‍ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങള്‍ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഹൃദയം കാണാന്‍ കാത്തിരിക്കന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആവേശപൂര്‍വം സിനിമ കാണാന്‍ വരൂ. നാളെ തീയേറ്ററില്‍ കാണാം
പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും ദര്‍ശന രാജേന്ദ്രനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ‘ഹൃദയം’ സിനിമയുടെ ട്രെയ്‌ലര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത് ഒരു യുവാവിന്റെ പ്രണയവും കോളേജ് കാലഘട്ടവും അതിന് ശേഷമുള്ള ജീവിതവുമൊക്കെയായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലറില്‍ നിനന് മനസ്സിലാക്കാനാകുന്നത്.
കല്യാണി പ്രിയദര്‍ശനം ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രം ജനുവരി 21ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. സിനിമയുടേതായിറങ്ങിയ ദര്‍ശന എന്ന ഗാനമുള്‍പ്പെടെ നിരവധി ഗാനങ്ങള്‍ യൂട്യൂബില്‍ വൈറലായിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലറും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് സിനിമയുടെ നിര്‍മ്മാണം. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് മെറിലാന്‍ഡ് തിരിച്ചെത്തിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.
ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രവുമാണ് ഹൃദയം.