24.4 C
Kottayam
Sunday, September 29, 2024

കെ സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാന്‍ കേരളത്തില്‍ ആണുങ്ങളുണ്ട്; കെ.പി അനില്‍കുമാര്‍

Must read

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രകോപന പ്രസ്താവനയുമായി സിപിഎം നേതാവ് കെ പി അനില്‍കുമാര്‍. സുധാകരനെ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ ഈ തെരുവിലിട്ട് കൈകാര്യം ചെയ്യാന്‍ കേരളത്തില്‍ ആണുങ്ങളുണ്ട്. സുധാകരന്‍ പേപ്പട്ടിയെപ്പോലെ ആളുകളെ കൊല്ലാന്‍ നടക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു.

കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണില്‍ കുത്തിക്കാന്‍ ചങ്കൂറ്റവും നെഞ്ചുറപ്പുമുള്ള ആണുങ്ങളുണ്ടെന്ന് ഓര്‍ക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഈ കേരളത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താം. ഇടുക്കിയില്‍ കുത്തേറ്റുമരിച്ച ധീരജിന്റേത് സിപിഎം ഇരന്നുവാങ്ങിയതാണെന്ന കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം.

കോണ്‍ഗ്രസിന്റെ നയങ്ങളിലൂടെയാണോ, പ്രത്യയശാസ്ത്രങ്ങളിലൂടെയാണോ ഇന്നത്തെ കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്ന് കോണ്‍ഗ്രസുകാരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം. സുധാകരനാണ് ഇന്ന് കോണ്‍ഗ്രസിനെ നയിക്കുന്നത്. കോണ്‍ഗ്രസിനെക്കുറിച്ച് ഒരു മണ്ണും ചുണ്ണാമ്പും അറിയില്ലെന്ന് കെ പി അനില്‍കുമാര്‍ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി, അനില്‍കുമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേരുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week