30.5 C
Kottayam
Saturday, October 5, 2024

യുവതിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി നടത്തി

Must read

ഹാസന്‍: കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ യുവാവിനെ മര്‍ദ്ദിച്ച് നഗ്‌നനാക്കി നടത്തി. യുവതിയോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കര്‍ണാടക, വിജയപുര ജില്ലയിലെ നിര്‍മാണ തൊഴിലാളിയായ മേഘരാജിനാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്.

ജില്ലയിലെ മഹാരാജാ പാര്‍ക്കില്‍ വെച്ച് യുവതിയോട് മോശമായി പെരുമാറി എന്നാരോപിച്ച് ഒരു കൂട്ടമാളുകള്‍ ഇയാളെ മര്‍ദ്ദിക്കുകയും വസ്ത്രമഴിപ്പിച്ച് ഹേമാവതി സ്റ്റാച്യൂ സര്‍ക്കിളിലൂടെ നടത്തിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസെത്തിയത്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ മര്‍ദ്ദിക്കുകയും നഗ്‌നനാക്കി നടത്തുകയും ചെയ്തതിന് നാല് പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

‘ആരോപണവിധേയയായ പെണ്‍കുട്ടി ഇതുവരെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ആളുകള്‍ ഇയാളെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തതിന് മേഘരാജ് പരാതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഐ.പി.സി സെക്ഷന്‍ 341 341 (തെറ്റായ നിയന്ത്രണം), 323 (സ്വമേധയാ ഉപദ്രവിക്കല്‍) 504 (സമാധാനം ലംഘിക്കല്‍, അപമാനിക്കാന്‍ ശ്രമിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പികള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിപി വധത്തിനായി വ്യാജരേഖ നൽകി സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസ്; കൊടി സുനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്ന കേസില്‍ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍...

ബലാത്സം​ഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാം; സന്നദ്ധതയറിയിച്ച്‌ നടൻ സിദ്ദിഖ്

കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ്...

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം കോഴക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ്...

ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു

ടെൽ അവീവ്:∙ ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ...

‘അഡ്ജസ്റ്റമെന്റ്’ ആവശ്യപ്പെട്ടെന്ന് ട്രാൻസ്‌ജെൻഡർ; ‘മ്ലേച്ചൻ’ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ‌ക്കെതിരെ ആരോപണം

കൊച്ചി∙ സിനിമാ മേഖലയിൽ ചൂഷണം തുടരുന്നുവെന്ന് തെളിയിച്ച് പുതിയ ആരോപണം. ‘മ്ലേച്ചൻ’ ചലച്ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ ഷിജുവിനെതിരെയാണ് ആരോപണവുമായി ട്രാൻസ്‌ജെൻഡർ രാഗാ രഞ്ജിനി രംഗത്തെത്തിയത്. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാൻസ്‌ജെൻഡറുകളെ...

Popular this week