23.6 C
Kottayam
Wednesday, November 6, 2024
test1
test1

അതിഥി തൊഴിലാളികളുമായി സഹകരണം ഉറപ്പാക്കണം; പോലീസിന് നിര്‍ദേശം നല്‍കി എ.ഡി.ജി.പി

Must read

കൊച്ചി: കിഴക്കമ്പലത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്ന് സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി. ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും തൊഴിലാളി ക്യാമ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സ്റ്റേഷനുകളില്‍ നിയമിക്കണമെന്നും എഡിജിപി നിര്‍ദേശം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികളുടെ സേവനം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആവശ്യമെന്നും വിജയ് സാഖറെ വ്യക്തമാക്കി.

പൊലീസും ഇതര സംസ്ഥാന തൊഴിലാളികളുമായി ഇനിയൊരു സംഘര്‍ഷമുണ്ടാകുന്ന സാഹചര്യമുണ്ടാകരുത്. തൊഴിലാളി ക്യാമ്പുകളില്‍ പൊലീസ് സന്ദര്‍ശനം നടത്തി അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കണം. വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എഡിജിപി സര്‍ക്കുലറില്‍ പറയുന്നു. പരാതികള്‍ വിളിച്ചറിയിക്കാനായി തൊഴിലാളികള്‍ക്ക് പൊലീസ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ നല്‍കണം.

അതേസമയം പൊലീസിനെതിരായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഉന്നത തല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ന് പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക. എഡിജിപി അഡ്മിനിസ്‌ട്രേഷന്‍, എഡിജിപി ലോ ആന്റ് ഓര്‍ഡര്‍, മറ്റ് ചുമതലയുള്ള എഡിജിപിമാര്‍ എന്നിവര്‍ യോഗത്തില്‍ നേരിട്ടെത്തി പങ്കെടുക്കണം. അതേസമയം ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കണമെന്നുമാണ് നിര്‍ദേശം.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കിഴക്കമ്പലത്ത് പൊലീസിന് നേരെ അക്രമമുണ്ടായത്. കിറ്റെക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. തൊഴിലാളികളില്‍ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസില്‍ വിവരം അറിയിച്ചു.

എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പിന്‍മാറിയതോടെ തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രെയിനിൽ ബോംബ് ഭീഷണി മദ്യലഹരിയിൽ; ആളെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലീസ്

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. ബോംബ് ഭീഷണി മുഴക്കിയത് മദ്യലഹരിയിൽ പത്തനംതിട്ട സ്വദേശിയാണെന്നും പൊലീസ് പറയുന്നു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാൽ ആണ്....

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു, ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലമാണ് തകർന്നത്. ​അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ആനന്ദ് പോലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകടം...

ശബരിമല സീസണ്‍: ഇത്തവണ ഊണിന് 72 രൂപ നല്‍കണം,കഞ്ഞിയ്ക്ക് 35; കോട്ടയത്തെ ഭക്ഷണനിരക്ക് ഇങ്ങനെ

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന്...

പരീക്ഷയെഴുതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറപകടം; സൗദിയിൽ സ്കൂൾ വിദ്യാർഥി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ കാറപകടത്തിൽ സൗദി സ്കൂൾ വിദ്യാർഥി മരിച്ചു. അല്‍സാമിര്‍ ഡിസ്ട്രിക്റ്റില്‍ അല്‍ഹുസൈന്‍ അല്‍സഹ്‌വാജി സ്ട്രീറ്റിലെ യൂടേണിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചത്.ഫൈനൽ സെമസ്റ്റർ...

കളിച്ചുകൊണ്ടിരിക്കെ സ്കൂളിന്‍റെ ഇരുമ്പ് ഗേറ്റ് തകർന്നു ദേഹത്ത് വീണു, 6 വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ  ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.