കൊച്ചി: വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ഹൃദയത്തിലെ മൂന്നാം പാട്ട് പുറത്തിറങ്ങി.കല്യാണി പ്രിയദര്‍ശനും പ്രണവും ട്രെയിന്‍ യാത്ര ചെയ്യുന്ന പശ്ചാത്തലത്തിലാണ് നാടോടി നാടന്‍ പാട്ടുകളുടെ ശ്രേണിയിലുള്ള പാട്ട്. നേരത്തെ പുറത്തിറങ്ങിയ പാട്ടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഒണക്കമുന്തിരി എന്നു തുടങ്ങുന്ന പാട്ട്.
ദിവ്യയോടൊപ്പം സംവിധായകനായ വിനീത് ശ്രീനിവാസന് തന്നെയാണ് ഒണക്കമുന്തിരി പാടിയിരിയ്ക്കുന്നത്.
ഹൃദയത്തിലെ ആദ്യ ഗാനം ദര്‍ശന തരംഗങ്കമായി മാറിയിരുന്നു. ലക്ഷങ്ങളാണ് യൂടൂബിലൂടെ ദര്‍ശന പാട്ട് കാണ്ടത്.സംഗീത സംവിധായകരായ ഹിഷാം അബ്ദുല്‍ വഹാബും ദര്‍ശന രാജേന്ദ്രനുമാണ് ഈ ഗാനം ആലപിച്ചത്.
‘നിനക്ക് ഇത്രയും ഗ്ലാമർ ഉണ്ടായിരുന്നോ പ്രണവേ, പ്രൊപ്പോസൽ സീനിൽ എവിടെയോ ഒരു ഗൗതം വാസുദേവമേനോൻ ടച്ച്’, ‘പണി അറിയാവുന്ന ആളുടെ കയ്യിൽ കിട്ടിയപ്പോൾ പയ്യൻ വേറെ ലെവൽ ആയി’, ‘വിനീത് കൈവെച്ച നടന്മാരൊന്നും ഇതുവരെ പാഴായി പോയിട്ടില്ല, പ്രണവും അത് പോലെ ഉയരങ്ങളിൽ എത്തട്ടെ’, ‘പ്രണവ് മോഹൻലാൽ അഭിനയിക്കുന്നതിനു പകരം ജീവിച്ചു തുടങ്ങി,’ എന്നിങ്ങനെ പോവുന്നു മറ്റു കമന്റുകൾ.
‘ഹൃദയ’ത്തിൽ എത്തി നിൽക്കുമ്പോൾ പ്രണവ് കുറേകൂടി കോൺഫിഡന്റായും ഫ്രീയായും അഭിനയിക്കുന്ന പോലെ തോന്നുന്നു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. പ്രണവിനൊരു ബ്രേക്ക് സമ്മാനിക്കുന്ന ചിത്രമാവും ഹൃദയം എന്ന പ്രതീക്ഷയിലാണ് ആരാധകർ.
അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ തന്നെയാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന് ഒരുക്കുന്ന പുതിയ ചിത്രമായ ‘ഹൃദയം’ റിലീസിനായി ഒരുങ്ങുകയാണ്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥയായാണ് ചിത്രത്തില്‍ 15 പാട്ടുകളുണ്ടെന്ന് ഇതിനകം വിനീത് വ്യക്തമാക്കിയിട്ടുണ്ട്.സിനിമയിലെ ഗാനങ്ങളുടെ ഓഡിയോ കാസെറ്റും സിഡിയും പുറത്തിറക്കുമെന്ന് വിനീത് അറിയിച്ചിരിന്നു.