24.4 C
Kottayam
Sunday, September 29, 2024

ജയനും സൗന്ദര്യയും വൈ.എസ്.ആറും സഞ്ജയ് ഗാന്ധിയും, പ്രമുഖരുടെ ജീവനെടുത്ത ഹെലികോപ്ടർ അപകടങ്ങൾ

Must read

ഊട്ടി: തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരില്‍ വെച്ചുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടതോടെ വീണ്ടും ആകാശദുരന്തങ്ങള്‍ ചര്‍ച്ചയാകുകയാണ്.ആകാശത്തുവെച്ച്‌ ജീവന്‍ പൊലിഞ്ഞ, രാജ്യത്തെ ഞെട്ടിച്ച ആ ദുരന്തങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

നടി സൗന്ദര്യ

2004 ലാണ് ദക്ഷിണേന്ത്യയെ ആകെ ഞെട്ടിച്ചുകൊണ്ട് നടി സൗന്ദര്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വരുന്നത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സൗന്ദര്യ ആന്ധ്രാപ്രദേശിലേക്ക് പോകുമ്ബോഴായിരുന്നു ആ ദുരന്തം സംഭവിക്കുന്നത്.

ബാംഗ്ലൂരിനടുത്തുള്ള ജക്കൂര്‍ എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കുള്ളിലാണ് തീഗോളമായി മാറിയത്. നടി സൗന്ദര്യ ഉള്‍പ്പെടെ നാല് പേരാണ് അന്ന് കൊല്ലപ്പെട്ടത്. സൗന്ദര്യയും നിര്‍മ്മാതാവായ സഹോദരനും മറ്റ് രണ്ട് ബിജെപി പ്രവര്‍ത്തകരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വൈ.എസ്.ആര്‍

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന യെടുഗൂരി സന്ധിന്തി രാജശേഖര റെഡ്ഢിയുടേയും ജീവന്‍ എടുത്തത് ഹെലികോപ്ടര്‍ അപകടമാണ്. മുഖ്യമന്ത്രിയായിരിക്കെയാണ് വൈ.എസ്.ആര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്.നാല് തവണ ലോക്സഭാ അംഗമായിരുന്ന വൈ.എസ്.ആര്‍ അഞ്ച് തവണ നിയമസഭയിലേക്കും വിജയിച്ചിരുന്നു.

2009 സെപ്തംബര്‍ രണ്ടിന് ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഗ്രാമങ്ങളില്‍ പരിശോധന നടത്തുവാന്‍ വേണ്ടിയുള്ള യാത്രയ്ക്കിടയിലാണ് അപകടം നടന്നത്. രുദ്രകൊണ്ടയ്ക്കും റോപെന്‍റയ്ക്കും ഇടയില്‍ വെച്ചാണ് ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുകയും മുഖ്യമന്ത്രിയായ വൈ.എസ്.ആര്‍ കൊല്ലപ്പെടുകയും ചെയ്തത്. കര്‍ണൂലില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള നല്ലമല വനത്തിലെ കുന്നിന്‍ മുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്‍റെ മൃതദേഹം ലഭിച്ചത്.

സഞ്ജയ് ഗാന്ധി

ഇന്ദിരാ ഗാന്ധിയുടെ ഇളയ മകന്‍ സഞ്ജയ് ഗാന്ധിക്ക് സ്പോര്‍ട്സ് കാറുകളോടുണ്ടായിരുന്ന പ്രിയം അന്നുകാലത്തേ ചര്‍ച്ചയായിരുന്നു. സാഹസികതകളോട് അതീവ താല്‍പര്യം പ്രകടിപ്പിച്ച സഞ്ജയ് ഗാന്ധിക്ക് പൈലറ്റ് ലൈസന്‍സും ഉണ്ടായിരുന്നു. ഫ്ലൈയിങ് ക്ലബിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന സഞ്ജയ് ഗാന്ധിയുടെ മരണത്തിന് കാരണമായ വിമാനാപകടം നടക്കുന്നത് 1980 ജൂണ്‍ 23 -നാണ്. പിറ്റ്‌സ് S-2A ആഎന്ന ടൂ സീറ്റര്‍ വിമാനം സഞ്ജയ് ഗാന്ധിയുടെ ജീവനെടുത്തത്.

ആ വിമാനം പറത്താന്‍ വേണ്ടത്ര പരിചയം സഞ്ജയിന് ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായി പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വിമാനത്തില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നതിനിടെ സഞ്ജയ് ഗാന്ധിക്ക് വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും എഞ്ചിനുകള്‍ പ്രവര്‍ത്തന രഹിതമായി വിമാനം പൊടുന്നനെ നിലംപതിക്കുകയും ചെയ്യുകയായിരുന്നു. അതിവേഗം കത്തിച്ചാമ്ബലായ വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധിക്കൊപ്പം ഇന്‍സ്ട്രക്ടറും കൊല്ലപ്പെട്ടു.

ജി.എം.സി ബാലയോഗി

അഭിഭാഷകനും പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്നു ഗന്തി മോഹന ചന്ദ്ര ബാലയോഗി എന്ന ജി.എം.സി ബാലയോഗി 2002 മാര്‍ച്ച്‌ 3-നാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെടുന്നത്.

തെലുഗുദേശം പാര്‍ട്ടി അംഗമായിരുന്ന ബാലയോഗി രണ്ടു വട്ടം ലോക്‌സഭ സ്പീക്കര്‍ പദവിയും വഹിച്ചിട്ടുണ്ട്. ദലിത് വിഭാഗത്തില്‍ നിന്നും അതുപോലെ തന്നെ, പ്രാദേശിക രാഷ്ട്രീയ കക്ഷികളില്‍ നിന്നും ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വ്യക്തിയിരുന്നു അദ്ദേഹം. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്ബോഴായിരുന്നു ഹെലികോപ്ടര്‍ അപകടം നടക്കുന്നത്.

ആന്ധ്രാപ്രദേശിലെ വടക്കന്‍ ഗോദാവരി ജില്ലയിലെ കൈകലൂരില്‍ വെച്ചുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ബാലയോഗി കൊല്ലപ്പെടുന്നത്.

ഹോമി ജെ ബാബ

ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങള്‍ക്ക് അടിത്തറയിട്ട ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീര്‍ ഭാഭാ. ഇന്ത്യന്‍ ആണവ ശാസ്ത്രത്തിവിന്‍റെ പിതാവായി അറിയപ്പെടുന്ന ഹോമി ജെ ബാബ 1966 ജനുവരി 24ന് ആല്‍പ്‌സ് പര്‍വ്വതനിരയിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ജയൻ

1970-കളിൽ നിരവധി ചിത്രങ്ങളിൽ ആക്ഷൻ ഹീറോയായി അഭിനയിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ട് അഭിനേതാവായി ഉയർന്നുവന്ന കാലയളവിനു മുമ്പ് ജയൻ ഇന്ത്യൻ നാവികസേനയിലെ മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ ആയിരുന്നു. 41 വയസിൽ തന്റെ പ്രശസ്തിയുടെ ഉത്തുംഗത്തിലായിരിക്കെ ഒരു ഹെലിക്കോപ്റ്റർ അപകടത്തിൽ അദ്ദേഹം മരണമടഞ്ഞു. ഒരു ഹെലികോപ്ടർ ഉൾപ്പെടുന്ന രംഗത്തെ അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇതു സംഭവിച്ചത്. പറന്നു പൊങ്ങിയ ഹെലിക്കോപ്റ്റിൻറെ ലാന്റിംഗ് പാഡിൽ തൂങ്ങി ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന വേളയിൽ ഹെലിക്കോപ്റ്റർ തകർന്നുവീഴുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week