24.3 C
Kottayam
Sunday, September 29, 2024

സി.പി.എം സമ്മേളനത്തിലെ തര്‍ക്കം വീടാക്രമണത്തില്‍ കലാശിച്ചു; ബ്രാഞ്ച് സെക്രട്ടറിക്ക് അടക്കം പരിക്ക്

Must read

അമ്പലപ്പുഴ: സി.പി.എം ലോക്കല്‍ സമ്മേളനത്തിലെ തര്‍ക്കത്തെത്തുടര്‍ന്നു പുന്നപ്രയില്‍ വീടുകയറി ആക്രമണം. ബ്രാഞ്ച് സെക്രട്ടറി അടക്കം നാലു പേര്‍ക്കു പരിക്കു പറ്റി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വി.കെ.അച്യുതന്‍ ബ്രാഞ്ച് സെക്രട്ടറി പറവൂര്‍ വെളിയില്‍ വി.എ ജാക്‌സണ്‍ (30), പാര്‍ട്ടി അംഗ ളായ പറവൂര്‍ പാലപ്പറമ്പില്‍ ഫ്രെഡി (34) പുത്തന്‍ പുരയ്ക്കല്‍ കുര്യാക്കോസ് (29) മാതാവ് ജുലൈറ്റ് (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബ്ലോക്കു പഞ്ചായത്തംഗം ബിപിന്‍ വിദ്യാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നു പരിക്കേറ്റവര്‍ മൊഴി നല്‍കി. ശനിയാഴ്ച രാത്രി 10 ഓടെ ഫ്രെഡിയുടെ വീട്ടിലാണ് സംഘം ആദ്യ മെത്തിയത്. ഇയാളെ ആക്രമിക്കുന്നതു കണ്ടാണ് ജാക്‌സണ്‍ ഓടിയെത്തിയത്.

തുടര്‍ന്നു ജാക്‌സനെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷമാണ് കുര്യാക്കോസിനു മര്‍ദനം ഏല്‍ക്കുന്നത്. ആക്രമണം തടയുന്നതിനിടയില്‍ വ്യദ്ധയായ ജൂലൈറ്റിനും പരിക്കു പറ്റി. പുന്നപ്ര തെക്ക് ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെ തോല്‍പിച്ച് എന്‍.പി.വിദ്യാനന്ദന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. മര്‍ദനമേറ്റ ഫ്രെഡിയും ജാക്‌സനും ലോക്കല്‍ സമ്മേളന പ്രതിനിധികളായിരുന്നു.

ഔദ്യോഗിക പാനലിനെ തോല്‍പ്പിച്ചാണ് വിദ്യാനന്ദന്‍ ലോക്കല്‍ കമിറ്റി സെക്രട്ടറിയായത്. ഔദ്യോഗിക പക്ഷത്തെ പ്രവര്‍ത്തകര്‍ക്കാണു മര്‍ദനമേറ്റത്. പുന്നപ്രയില്‍ സിപിഎം ഗ്രൂപ്പ് പോര് ഇതോടെ കൂടുതല്‍ ശക്തമായി. നാലു പേര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ പുന്നപ്ര പോലീസ് കേസ് എടുക്കാന്‍ തയാറാകത്തതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week