ഇടുക്കി:യുവാവിനെതിരെ ആസിഡ് ആക്രമണത്തിന് പ്രേരിപ്പിച്ചത് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമെന്ന് അറിഞ്ഞ് ബന്ധത്തില്‍ നിന്ന് അറിഞ്ഞ് പ്രണയ ബന്ധത്തില്‍ നിന്ന് പിന്തിരിഞ്ഞത്. തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറിനെതിരായ ആസിഡ് ആക്രമണത്തില്‍ ഇടുക്കി അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട യുവാവ് പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാനും ഒപ്പം മറ്റൊരു വിവാഹത്തിനും ഒരുങ്ങിയതോടെ വീട്ടമ്മ പ്രകോപിതയാവുകയായിരുന്നു.
ചൊവ്വാഴ്ചയാണ് അരുണ്‍കുമാറിനെതിരെ ആസിഡ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അരുണ്‍ കുമാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. സമൂഹമാധ്യമങ്ങളിലെ ബന്ധം പ്രണയമായതോടെ യുവാവിനൊപ്പം താമസിക്കാനായി തിരുവനന്തപുരത്തെത്തിയ ഷീബ ഹോം നഴ്സ് ആയി ജോലി നോക്കിയിരുന്നു. എന്നാല്‍ ഷീബ വിവാഹിതയും കുട്ടികളുമുണ്ടെന്ന് മനസിലാക്കിയ അരുണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതറിഞ്ഞ ഷീബ യുവാവിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തന്നെ കൂടെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു.
അരുണ്‍ ഇത് നിരസിച്ചതോടെ കയ്യിൽ കരുതിയിരുന്ന ആസിഡ് മുഖത്തൊഴിക്കുകയായിരുന്നു.കൂട്ടുകാര്‍ക്കൊപ്പം കാറിലായിരുന്നു അരുണ്‍ അടിമാലിയിൽ എത്തിയത്. അവര്‍ ഇയാളെ ആദ്യം എറണാകുളത്തെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും. ആക്രമണത്തിൽ അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി. മുഖത്ത് സാരമായ പൊള്ളലുണ്ട്.
സംഭവശേഷം ഭര്‍ത്താവിന്റെ മുരിക്കാശ്ശേരിയുള്ള തറവാട് വീട്ടിൽ ഒളിച്ചുകഴിയുകയായിരുന്നു യുവതി. ഇവിടെ നിന്നാണ് വൈകീട്ട് അഞ്ച് മണിയോടെ ഷീബയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു.