31.8 C
Kottayam
Sunday, November 24, 2024

മിസ് കേരള അവസാന റൗണ്ടിൽ ‘അട്ടപ്പാടിക്കാരിയും’ ഗോത്രമേഖലയ്ക്ക് അഭിമാനമായി അനു പ്രശോഭിനി

Must read

പാലക്കാട്:മനംമയക്കുന്ന സൗന്ദര്യമാണ് അട്ടപ്പാടിക്ക്.നാടിൻ്റെ അഴക് വേദിയും പിടിച്ചടക്കിയപ്പോൾ കേരളത്തിന്റെ സൗന്ദര്യ റാണിയെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ ഫൈനൽ റൗണ്ടിലേക്ക് അട്ടപ്പാടിക്കാരി അനു പ്രശോഭിനിയും നടന്നു കയറി. ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ ചൊറിയന്നൂർ ഊരിലെ പി. അനു പ്രശോഭിനിയാണ് തൃശൂരിലെ സ്വകാര്യ റിസോർട്ട് സംഘടിപ്പിക്കുന്ന മിസ് കേരള മത്സരത്തിൽ അവസാന റൗണ്ടിലേക്ക് കയറിച്ചെന്നത്.

പുതുവത്സരത്തോട് അനുബന്ധിച്ചായിരിക്കും ഫൈനൽ റൗണ്ട് മത്സരം. ഗോത്രവർഗത്തിൽ നിന്നുള്ള ഒരാൾ ഇത്തരമൊരു സൗന്ദര്യ മത്സരത്തിന്റെ അവസാന റൗണ്ടിൽ ഇടംപിടിച്ചതും അനുവിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. പാലക്കാട് ഗവ. മോയൻ സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ് അനു പ്രശോഭിനി. ചെറുപ്രായം മുതൽ കലാരംഗത്ത് സജീവമാണ്. പ്രിയനന്ദൻ സംവിധാനം ചെയ്ത, പൂർണമായും ആദിവാസി വിഭാഗക്കാർ മാത്രം അഭിനയിച്ച ‘ദബാരിക്കുരുവികൾ’ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

അട്ടപ്പാടിയുടെ തനിമയും സൗന്ദര്യവും ജീവിതങ്ങളും പുറംലോകത്തിനു പരിചയപ്പെടുത്തുന്ന ‘അട്ടപ്പാടിക്കാരി’ യൂട്യൂബ് ചാനലിനു പിന്നിലും അനു പ്രശോഭിനി തന്നെ. മണ്ണാർക്കാട് വനം ഡിവിഷനിലെ ജീവനക്കാരനും സിനിമാനടനും ആദിവാസി കലാകാരനുമായ എസ്. പഴനിസ്വാമിയുടെയും അട്ടപ്പാടി ഐടിഡിപിയിലെ ട്രൈബൽ പ്രമോട്ടർ ബി. ശോഭയുടെയും മകളാണ്. സഹോദരൻ ആദിത്യൻ വട്ടലക്കി ബഥനി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി.പാലക്കാട് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന അനു പ്രശോഭിനി അവസാന റൗണ്ടിലേക്കുള്ള തിരക്കിട്ട തയാറെടുപ്പിലാണ്.

ഫാഷൻ ലോകത്തെ പുത്തൻ ട്രെന്റുകൾ മനസ്സിലാക്കി അതിനനുസരിച്ചു വേഷങ്ങൾ അണിയാനും വിവിധയിനം ഹൈഹീൽ പാദരക്ഷകൾ ഉപയോഗിക്കാനും ക്യാറ്റ് വാക്ക് ചെയ്യാനുമൊക്കെ ഓൺലൈനായും അല്ലാതെയും പരിശീലിച്ചുവരുന്നു.‘സുന്ദരിപ്പട്ടം കിട്ടുമോ എന്നത് രണ്ടാമത്തെ കാര്യം. മത്സരത്തിൽ പങ്കെടുക്കുക എന്നതാണ് പ്രധാനം. ഇതിൽ നിന്നു ലഭിക്കുന്ന പരിചയസമ്പത്തും ആത്മവിശ്വാസവും എനിക്കും എന്നെപ്പോലെ അട്ടപ്പാടിയിലെ മറ്റു കുട്ടികൾക്കും പ്രചോദനമാകും’ അനു പ്രശോഭിനി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

സമസ്ത അധ്യക്ഷനെതിരായപിഎംഎ സലാമിൻ്റെ പരോക്ഷ വിമർശനം വിവാദമായി; ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ല, മുഖ്യമന്ത്രിയെന്ന് ലീഗ് ജനറല്‍ സെക്രട്ടറി

മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പരോക്ഷവിമർശനം വിവാദമായതോടെ വിശദീകരണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ലെന്നും മുഖ്യമന്ത്രിയെ ആണെന്നും പിഎംഎ സലാം വിശദീകരിച്ചു.പാലക്കാട്ടെ യുഡിഎഫ്...

പാർട്ടി കോട്ടയായ പാലക്കാട്ട് കുറഞ്ഞത് പതിനായിരം വോട്ടുകള്‍; കെ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം

തിരുവനന്തപുരം: പാലക്കാട്ടെ തോൽവിക്ക് സംസ്ഥാന ബിജെപിയിലുണ്ടാകുന്നത് വലിയ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നത് ചർച്ചയാകും. നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാനും സാധ്യതയുണ്ട്. ചേലക്കരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും...

കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

കണ്ണൂര്‍:കണ്ണൂർ പിലാത്തറ ചെറുതാഴത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് അപകടം. ഇന്ന് പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.  കര്‍ണാടക സ്വദേശികളായ 23...

ലോകത്ത് തന്നെ ആദ്യം; ഇരുശ്വാസകോശങ്ങളും മാറ്റിവെച്ചു, ശസ്ത്രക്രിയ നടത്തിയത് റോബോട്ട്

ന്യൂയോർക്ക്: ശസ്ത്രക്രിയ രംഗത്ത് റോബോട്ടുകളുടെ സഹായം തേടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി എന്നാല്‍ പൂര്‍ണ്ണമായും ഒരു ശസ്ത്രക്രിയ റോബോട്ട് ചെയ്ത ചരിത്രമില്ല. ഇപ്പോഴിതാ അത് തിരുത്തിക്കുറിച്ചെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. അന്‍പത്തിയേഴ് വയസുള്ള സ്ത്രീയുടെ...

ലാലുമായിട്ടുള്ള ഡയറക്‌ട് ഇടപാടേയുള്ളൂ; ആന്റണിയോട്‌ സംസാരിക്കാന്‍ പറ്റില്ലെന്ന് നിര്‍മ്മാതാവ്; സിനിമ തന്നെ വേണ്ടെന്ന് വച്ച് മോഹന്‍ലാല്‍

കൊച്ചി:ഒരു താരത്തിന്റെ ഡ്രൈവർ ആയി വന്ന്‌ പിന്നീട് സിനിമ ലോകത്തെ നയിക്കുന്ന ഒരു നായകന്‍ ആയി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ഇന്ന് മോഹൻലാല്‍ ചിത്രമെന്ന്‌ കേട്ടാല്‍ ചേര്‍ത്തു വായിക്കുന്ന പേരാണ് ആന്റണി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.