29.4 C
Kottayam
Sunday, September 29, 2024

ശല്യമില്ലാതെ സ്വകാര്യ സ്ഥലങ്ങളില്‍ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

Must read

കൊച്ചി: സ്വകാര്യ സ്ഥലങ്ങളില്‍ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് മറ്റൊരാള്‍ക്ക് ശല്യമില്ലാതെ മദ്യപിക്കുന്നത് കുറ്റകരമല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ജസ്റ്റിസ് സോഫി തോമസിന്റെ വിധിയില്‍ ഒരാളില്‍ നിന്ന് മദ്യത്തിന്റെ മണമുണ്ടെന്ന് തോന്നിയാല്‍ അയാള്‍ മദ്യം കഴിച്ചിട്ടുണ്ടെന്നും മത്ത് പിടിച്ചിരിക്കുകയാണെന്നും അര്‍ത്ഥമില്ലെന്നും വ്യക്തമാക്കുന്നു. ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി എഫ്‌ഐആര്‍ റദ്ദാക്കി പ്രതിയെ കുറ്റവിമുക്തനാക്കിയത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബദിയഡുക്ക സ്വദേശി സലിം കുമാറാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

മറ്റൊരു കേസിലെ പ്രതിയെ തിരിച്ചറിയാനായി പൊലീസ് വിളിപ്പിച്ചപ്പോള്‍ വില്ലേജ് അസിസ്റ്റന്റ് കൂടിയായ താന്‍ മദ്യപിച്ചിരുന്നെന്ന് കാണിച്ചാണ് പൊലീസ് ആക്ടിലെ 118 (a) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. രാത്രി ഏഴു മണിയോടെയാണ് തന്നെ പൊലീസ് വിളിച്ചുവരുത്തിയത്. ഈ സമയത്ത് പ്രതിയെ തിരിച്ചറിയാന്‍ തനിക്ക് സാധിച്ചില്ല, ഒപ്പം ഇത് പ്രതിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നും ഞാന്‍ പൊലീസുകാരോട് പറഞ്ഞു. ഇതിന്റെ പേരിലാണ് തനിക്കെതിരെ കേസെടുത്തതെന്ന് പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചു.

നിശ്ചിത വകുപ്പ് പ്രകാരം തനിക്കെതിരെ കേസെടുക്കാനുള്ള കാരണങ്ങളില്ലെന്നും പരാതിക്കാരന്‍ വാദിച്ചു. ഹര്‍ജിക്കാരന്റെ വാദം പരിഗണിച്ച കോടതി. ലഹരിയുടെ സ്വാധീനത്തിലായിരുന്നു എന്നതിനുള്ള തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി. മദ്യപിച്ചിരുന്നുവെന്ന് തന്നെ പരിഗണിച്ചാല്‍ പോലും അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ മോശമായി പെരുമാറിയതിനോ, മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനോ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.

മറ്റൊരു പ്രധാനകാര്യം, പൊലീസ് ആവശ്യപ്പെട്ടത് പ്രാകാരമാണ് ആ സമയത്ത് പരാതിക്കാരന്‍ സ്റ്റേഷനിലെത്തിയത് എന്നതാണ്. അതുകൊണ്ടുതന്നെ അദ്ദേഹം സ്വയം നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണെന്നും മദ്യലഹരിയിലാണെന്നുമുള്ള പ്രോസിക്യൂഷന്‍ ആരോപണം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

മാടായിക്കാവിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാർ; തളിപ്പറമ്പ് ക്ഷേത്രത്തിലും വഴിപാട്

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഞായറാഴ്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ്...

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു? യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ബന്ധുക്കൾ

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ.  സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം....

Popular this week