CrimeKeralaNews

കോട്ടയം മണർകാട്ട് ബൈക്കുകൾ കൂട്ടിയിടിച്ച തർക്കത്തിനൊടുവിൽ യുവാക്കൾ പുതുപ്പള്ളി സ്വദേശിയെ കുത്തി വീഴ്ത്തി:യുവാവ് ആശുപത്രിയിൽ; പ്രതികൾക്കായി അന്വേഷണം ഊർജിതം

കോട്ടയം:മണർകാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ ബൈക്ക്
യാത്രക്കാരനായ യുവാവിനെ കത്തിയുമായെത്തിയ യുവാക്കളുടെ സംഘം കുത്തി വീഴ്ത്തി. ബൈക്കിന്റെ അമിത വേഗത്ത ചോദ്യം ചെയ്തതിനെ തുടർന്നാണ് പുതുപ്പള്ളി സ്വദേശിയെ ഗുണ്ടാ അക്രമി സംഘം കുത്തി വീഴ്ത്തിയത്. അക്രമി സംഘത്തിൽ നിന്നും കുത്തേറ്റ പുതുപ്പള്ളി ചിറയിൽ വീട്ടിൽ രഞ്ജു(29)വിനെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിനു ശേഷം രക്ഷപെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഞ്ജുവിന്റെ തലയ്ക്കും, കഴുത്തിനുമാണ് കുത്തേറ്റിരിക്കുന്നത്.

ഞായറാഴ്ച രാത്രി 10.30 ന്കെ.കെ
റോഡിൽ മണർകാട് പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം.പമ്പിലെത്തി ബൈക്കിൽ ഇന്ധനം നിറച്ച ശേഷം മടങ്ങുകയായിരുന്നു രഞ്ജു. ഈ സമയം പമ്പിനു മുന്നിലൂടെ കടന്നു പോയ ബൈക്ക് രഞ്ജുവിന്റെ ബൈക്കിൽ തട്ടി. ബൈക്കിലെത്തിയ യുവാക്കൾ അമിത വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്.
രഞ്ജു ഇതിനെ ചോദ്യം ചെയ്തു. ഇതോടെ യുവാക്കൾ രഞ്ജുവിന് നേരെ കത്തി വീശുകയായിരുന്നു. രഞ്ജുവിന്റെ കഴുത്തിലും, തലയിലും കുത്തേറ്റു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് അക്രമി സംഘം ആക്രമണം നടത്തിയത്.

കുത്തേറ്റ് റോഡിൽ വീണ രഞ്ജുവിനെ, നാട്ടുകാർ ചേർന്നാണ് കാരിത്താസ് ആശുപത്രിയിൽ എത്തിച്ചത്. രഞ്ജുവിനെ കുത്തിയ ശേഷം പ്രതികൾ സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു. മണർകാട് പൊലീസ് സംഘം പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഞ്ജുവിന്റെ പരിക്ക് ഗുരുതരമുള്ളതല്ല. എന്നാൽ, അക്രമിസംഘം ആക്രമണം നടത്തിയ രീതിയാണ് പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടിയതിന്റെ പേരിൽ ഒരാളെ കുത്തി വീഴ്ത്തുന്നത് അവിശ്വസനീയമെന്നാണ് നാട്ടുകാർ പറയുന്നത്. കുത്തേറ്റയാളുമായി അക്രമികൾക്ക് മറ്റെന്തെങ്കിലും ഇടപാടുകൾ ഉണ്ടോയെന്ന് പരിശോധിച്ച് വരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button