25.1 C
Kottayam
Sunday, October 6, 2024

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

Must read

കൊച്ചി: മൂന്നു ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4480 രൂപയായി. പവന് 80 വര്‍ധിച്ച് 35840 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് വില 3,701 രൂപയാണ്. വെള്ളി ഗ്രാമിന് 71 രൂപയാണ്.

ദേശീയ തലത്തില്‍ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,775 രൂപയാണ്. ചെന്നൈയില്‍ ഒരു പവന് വില 45,000 രൂപയാണ്. മുംബൈയില്‍ 46,740 രൂപയും, ഡല്‍ഹിയില്‍ 46,850 രൂപയും, കൊല്‍ക്കത്തയില്‍ 47,150 രൂപയും, ബംഗളൂരുവില്‍ 44,700 രൂപയും, ഹൈദരാബാദില്‍ 44,700 രൂപയുമാണ്.

ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

സെപ്റ്റംബര്‍ നാലു മുതല്‍ ആറു വരെ ഒരു പവന്‍ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ഇതായിരുന്നു സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറഞ്ഞു. സെപ്റ്റംബര്‍ 30ന് കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. പവന് 34,440 രൂപയായിരുന്നു വില. സെപ്റ്റംബറില്‍ പവന് 1,000 രൂപയാണ് കുറഞ്ഞത്.

ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറില്‍ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. ഡോളറിന്റെ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു.

രാജ്യത്ത് 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന്​ പ്രവചനങ്ങളും പുറത്തു വന്നിരുന്നു. ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാൾ വൈസ് പ്രസിഡണ്ട് അമിത് സജ്ജേ ആണ് ഇതു സംബന്ധിച്ച് ​പ്രവചനം നടത്തിയിരിക്കുന്നത് . ആഗോള വിപണിയിൽ സ്വർണവില ഔൺസിന്​ 2,000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും സ്വർണ്ണവില.

ഐഐഎഫ്എൽ സെക്യൂരിറ്റീസ് വൈസ് പ്രസിഡന്റ് അനൂജ് ഗുപ്ത, കമ്മോഡിറ്റി മാർക്കറ്റ് വിദഗ്ധൻ വീരേഷ് ഹിരേമത്ത്, പൃഥ്വി ഫിൻമാർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ മനോജ് കുമാർ ജെയിൻ, കെഡിയ അഡൈ്വസറി മാനേജിംഗ് ഡയറക്ടർ അജയ് കേഡിയ എന്നിവരും സമാനമായ പ്രവചനം ആണ് സ്വർണ്ണവില സംബന്ധിച്ച് നടത്തിയിരിക്കുന്നത്.

യു.എസ്​ സമ്പദ്​വ്യവസ്ഥയിലെ ഭാവി മാറ്റം, ഫെഡറൽ റിസർവിന്‍റെ പലിശനിരക്ക് മാറ്റം എന്നിവ സ്വർണവില ഇനിയും ഉയരാൻ ഇടയാക്കുമെന്നാണ്​ സൂചന. ഇതിനൊപ്പം എവർഗ്രാൻഡെ പ്രതിസന്ധി, വൈദ്യുതി ക്ഷാമം, യു.എസ്​-ചൈന ചർച്ച, കോവിഡ്​ ഡെൽറ്റ വേരിയന്‍റ്​ കേസുകളുടെ വർധന എന്നിവയും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാ​ധീനിച്ചേക്കും.

2019ൽ 52 ശതമാനവും 2020ൽ 25 ശതമാനവും സ്വർണവില ഉയർന്നിരുന്നു. കൊറോണയ്‌ക്ക് ശേഷവും സ്വർണത്തി​ൻറേയും സ്വർണാഭരണങ്ങളുടെയും ആവശ്യക്കാരും കൂടിയിട്ടുണ്ട്. സ്വർണത്തിന്‍റെ ആവശ്യത്തിന് 47 ശതമാനവും ആഭരണങ്ങളുടേതിൽ 58 ശതമാനവും വർധനയുണ്ടായിട്ടുണ്ട്.

എന്നാൽ ഓഹരിവിപണിയിലും സ്വർണ്ണവ്യാപാരം സമ്മിശ്ര പ്രതികരണത്തോടെയാണ് കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഡോളർ സൂചികയിൽ തളർച്ചയുണ്ടായിട്ടും, വിദേശ വിപണിയിൽ സ്വർണത്തിനും വെള്ളിയ്‌ക്ക് വിലയിൽ വലിയ ഇടിവുണ്ടായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week