തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖങ്ങളാണ് വി.എസിനുള്ളതെന്നും വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഞായറാഴ്ച രാത്രിയോടെയാണ് വി.എസിനെ പട്ടത്തെ ഉത്രാടം തിരുന്നാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. മകൻ അരുൺകുമാറാണ് വി.എസ് ആശുപത്രിയിലാണെന്നത് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചത്.
ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇന്നലെ അച്ഛനെ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഒന്നുരണ്ട് ദിവസങ്ങൾക്കകം ആരോഗ്യസ്ഥിതി പൂർവ്വസ്ഥിതിയിലാവുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News