25.9 C
Kottayam
Saturday, October 5, 2024

ഈ മാസം 22ന്​ സംസ്ഥാനത്ത്​ ബാങ്ക്​ പണിമുടക്ക്​

Must read

തൃശൂര്‍:കനേഡിയന്‍ കമ്പനിയായ ഫെയര്‍ ഫാക്​സ്​ 51 ശതമാനം ഓഹരി കൈവശപ്പെടുത്തിയതോടെ സി.എസ്​.ബി ബാങ്കില്‍ (പഴയ കാത്തലിക്​ സിറിയന്‍ ബാങ്ക്​) വരുന്ന ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ മാറ്റങ്ങള്‍ക്കെതിരെ ഈമാസം 22ന്​ സംസ്ഥാനത്ത്​ ബാങ്ക്​ പണിമുടക്ക്​.

20 മുതല്‍ മൂന്ന്​ ദിവസങ്ങളിലായി സി.എസ്​.ബി ബാങ്കില്‍ നടക്കുന്ന പണിമുടക്കിന്​ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ്​ എല്ലാ ബാങ്കുകളിലും ഒരു ദിവസം പണിമുടക്കുന്നത്

ബാങ്ക്​ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും ഒമ്പത്​ സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂണിയന്‍സ്​ (യു.എഫ്​.ബി.യു) ആഹ്വാനം ചെയ്യുന്ന പണിമുടക്കിന്​ എല്ലാ ട്രേഡ്​ യൂണിയ​ന്‍ സംഘടനകളും ഉള്‍പ്പെട്ട സമര സഹായ സമിതി രൂപവത്​കരിച്ചിട്ടുണ്ട്​.

20 മുതല്‍ മൂന്ന്​ ദിവസം സി.എസ്​.ബി ബാങ്കിലും 22ന്​ സംസ്ഥാനത്ത്​ എല്ലാ ബാങ്കിലും ഇടപാടുകള്‍ സ്​തംഭിക്കുമെന്ന്​ സമര സഹായ സമിതി ചെയര്‍മാനും ​എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുന്‍ മന്ത്രി കെ.പി. രാജേന്ദ്രനും ജനറല്‍ കണ്‍വീനറും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായ മുന്‍ എം.പി കെ. ചന്ദ്രന്‍ പിള്ളയും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്

കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009...

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

ഇടിമിന്നലോടെ മഴ; ഓറഞ്ച് അലർട്ട് അടക്കം മുന്നറിയിപ്പ്, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ...

Popular this week