തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സംയുക്ത യോഗവുമായി മതമേലധ്യക്ഷന്മാര്‍. വിവിധ സമുദായങ്ങളിലെ അധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്.
കര്‍ദിനാള്‍ ക്ലീമിസ് ബാവയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ക്രൈസ്തവ, ഹിന്ദു, മുസ്ലിം മത നേതാക്കളാണ് പങ്കെടുക്കുക. പാണക്കാട് മുനവറലി ശിബാഹ് തങ്ങള്‍, പാളയം ഇമാം ബി.പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.
അതേസമയം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് തട്ടിക്കൊണ്ടുപോകാന്‍ ഈഴവ ചെറുപ്പക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുവെന്ന ആരോപണവുമായി രംഗത്തുവന്ന ‘കുട്ടികളുടെ ദീപിക’ ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണന്‍ചിറ മാപ്പ് പറഞ്ഞു. ‘ഷെക്കെ’ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വിഡിയോയിലാണ് ഇദ്ദേഹം ഈഴവ സമൂഹത്തോട് ഖേദം പ്രകടിപ്പിച്ചത്. എന്റെ വാക്ക് മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം ഞാന്‍ മാപ്പു ചോദിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
‘എന്റെ പരാമര്‍ശം കൊണ്ട് കേരളത്തിലെ മതേതര സങ്കല്‍പ്പത്തെയും സ്‌നേഹ സന്തോഷ ജന്യമായ സമൂഹ പാകുന്നതെന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നതെന്നും ഭദ്രമായ സമൂഹമാണ് രാഷ്ട്ര നിര്‍മിതിക്ക് ഏറെ സഹായകരമാകുന്നതെന്നും അതിനാല്‍ രാജ്യത്തിന് ഉപകാരമുള്ളവരായി മാറാന്‍ മക്കളെ ഉപദേശിക്കണമെന്നുമാണ് എന്റെ പ്രസ്താവനയുടെ ഉദ്ദേശ്യം.
ഭദ്രമായ കുടുംബമാണ് ഭ്രദമായ സമൂഹത്തിന് അടിത്തറ പല മാതാപിതാക്കളും മക്കള്‍ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു വൈദികരായ തങ്ങളുടെ അടുക്കല്‍ വന്ന് കരയാറുണ്ട്. അതുകൊണ്ടാണ് വളര്‍ന്നുവരുന്ന തലമുറക്ക് കുടുംബ ഭദ്രത ഉറപ്പുവരുത്താന്‍ വിശ്വാസ ഭദ്രത വേണമെന്ന് കത്തോലിക്ക സഭയിലെ മതാധ്യാപകരെ പഠിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായത്. മതാധ്യാപകരോട് സംസാരിച്ച പ്രസംഗത്തിന്റെ ക്ലിപ്പ് പുറത്തുവന്നപ്പോള്‍ പലര്‍ക്കും വേദനയുണ്ടായി. അതില്‍ നിരുപാധികം ഖേദിക്കുന്നു. തന്റെ പ്രസ്താവന മൂലമുണ്ടായ വിവാദങ്ങളില്‍നിന്ന് എല്ലാവരും വിട്ടു നില്‍ക്കണം.
പല മാതാപിതാക്കളും മക്കള്‍ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു വൈദികരായ തങ്ങളുടെ അടുക്കല്‍ വന്ന് കരയാറുണ്ട്. അതുകൊണ്ടാണ് വളര്‍ന്നുവരുന്ന തലമുറക്ക് കുടുംബ ഭദ്രത ഉറപ്പുവരുത്താന്‍ വിശ്വാസ ഭദ്രത വേണമെന്ന് കത്തോലിക്ക സഭയിലെ മതാധ്യാപകരെ പഠിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായത്. മതാധ്യാപകരോട് സംസാരിച്ച പ്രസംഗത്തിന്റെ ക്ലിപ്പ് പുറത്തുവന്നപ്പോള്‍ പലര്‍ക്കും വേദനയുണ്ടായി. അതില്‍ നിരുപാധികം ഖേദിക്കുന്നു. തന്റെ പ്രസ്താവന മൂലമുണ്ടായ വിവാദങ്ങളില്‍നിന്ന് എല്ലാവരും പിന്‍വാങ്ങണം’ -അദ്ദേഹം വിഡിയോയില്‍ പറഞ്ഞു.
ഒരു മാസത്തിനിടെ കോട്ടയത്തെ സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പതു
പെണ്‍കുട്ടികളെ പ്രണയിച്ചുകൊണ്ടുപോയത് ഈഴവരാണെന്നും ഇതിന് ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം നല്‍കുന്നുണ്ടെന്നുമായിരുന്നു ഫാ. റോയ് കണ്ണന്‍ചിറ നേരത്തെ ആരോപിച്ചിരുന്നത്.
അതേസമയം പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സര്‍ക്കാരെടുത്ത നിലപാട് തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഗുരുതരമായ തെറ്റാണ് ചെയ്യുന്നതെന്നും സാഹചര്യം വഷളാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. ഇത് അങ്ങേയറ്റം ആപല്‍ക്കരമാണ്. ദുരഭിമാനം വെടിഞ്ഞ് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബിജെപി എരിതീയില്‍ എണ്ണയൊഴിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് അവര്‍. കേന്ദ്രമന്ത്രി വി മുരളീധരനടക്കം ചെയ്യുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണെന്നും ചെന്നിത്തല പറഞ്ഞു.