NationalNews

Pan-Aadhaar linking പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി വീണ്ടും നീട്ടി

ന്യൂഡൽഹി:പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. 2022 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ അവസാന തിയതി സെപ്റ്റംബർ 30ആയിരുന്നു.
കോവിഡിനെതുടർന്നുള്ള പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കൂടുതൽ സമയം അനവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിടി) അറിയിച്ചു.

ബാങ്ക് അക്കൗണ്ട് തുടങ്ങൽ, പണംനിക്ഷേപിക്കൽ തുടങ്ങിയവക്ക് നിലവിൽ നിലവിൽ പാൻ നിർബന്ധമാണ്. ഡീമാറ്റ് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് നിക്ഷേപം എന്നിവക്കും പാൻ ഇല്ലാതെ കഴിയില്ല.

നേരത്തെ പാൻ ആധാർ കാർഡുമായി സെപ്​റ്റംബർ 30നകം ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്നായിരുന്നു അധികൃതർ​ അറിയിച്ചത്​. ബാങ്ക്​ അക്കൗണ്ടുകൾ തുടങ്ങുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പാൻ -ആധാർ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കണമെന്നായിരുന്നു നിർദേശം. നിലവിൽ 50,000ത്തിൽകൂടുതലുള്ള സാമ്പത്തിക ഇടപാടുകൾക്ക്​ പാൻ കാർഡ്​ നിർബന്ധമാണ്

പാൻ ആധാർ ബന്ധിപ്പിക്കേണ്ടതെങ്ങനെ?

www.incometaxindiaefiling.gov.in എന്ന വെബ്​സൈറ്റ്​ സന്ദർശിക്കണം
ഇതിൽ ‘Link Adhar’ എന്ന ഒാപ്​ഷൻ തെരഞ്ഞെടുക്കുക
ഈ ലിങ്കിൽ ക്ലിക്ക്​ ചെയ്യു​േമ്പാൾ സ്​ക്രീനിൽ പുതിയ പേജ്​ തുറന്നുവരും
അവിടെ ആധാർ നമ്പർ, പാൻ കാർഡ്​ നമ്പർ, സ്വകാര്യ വിവരങ്ങൾ തുടങ്ങിയവ നൽകണം
ശേഷം ‘Submit’ ബട്ടൺ അമർത്തിയാൽ പാൻ ആധാർ കാർഡുമായി ലിങ്ക്​ ചെയ്യും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button