ഇനി കൂടുതൽ അടുക്കുമോ എന്ന് കരുതി കുറച്ച് അകലം പാലിച്ചാണ് നിൽക്കുന്നത്; ദേഷ്യമോ വിഷമമോ ഒന്നും ആരോടുമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എലിസബത്ത്
കൊച്ചി:സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വാർത്തകൾ ആണ് നടൻ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും പ്രശ്നങ്ങൾ. വിവാഹമോചിതരായി വർഷങ്ങൾ പിന്നിടുകയും ഇരുവരും വേറെ ജീവിതം തിരഞ്ഞെടുക്കുകയും ചെയ്തിട്ടും, ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. അതേസമയം നടന്‍ ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞത് മുതലാണ് ഭാര്യയായ എലിസബത്തിനെ പുറംലോകം അറിയുന്നത്.
നടന്റെ ഭാര്യയായിരുന്നു എന്നതിലുപരി ഒരു ഡോക്ടറാണ് എലിസബത്ത് ഉദയന്‍. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതല്‍ ബാലയുടെ കൂടെ പലപ്പോഴും എലിസബത്തും വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ ഇരുവരുടെയും ദാമ്പത്യം നല്ല രീതിയില്‍ മുന്നോട്ട് പോകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയത്. നിലവില്‍ രണ്ടാളും വേര്‍പിരിഞ്ഞ് കഴിയുകയാണെന്നാണ് വിവരം. എലിസബത്ത് ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.
കൂടുതൽ അടുക്കുന്ന ആളാണ് താനെന്നും അതുകൊണ്ടുതന്നെ പേടിയാണ്, ഇനി കൂടുതൽ അടുക്കുമോ എന്ന് കരുതി കുറച്ച് അകലം പാലിച്ചാണ് നിൽക്കുന്നത് എന്നാണ് എലിസബത്ത് പറയുന്നത്. നെഗറ്റീവ് കമന്റ്സിനോട് താൻ പ്രതികരിക്കാറില്ലെന്നും പിന്നെ കുറയെധികം കമന്റ്സ് വരുന്നുണ്ട്. നെഗറ്റീവ് കമന്റ്സ് താൻ ഡിലീറ്റ് ചെയ്യാറുണ്ടെന്നാണ് താരം പറയുന്നത്.
ഇൻബോക്സിൽ ധാരാളം മെസേജുകൾ വരാറുണ്ടെന്നും പക്ഷേ എല്ലാത്തിനോടും റിയാക്ട് ചെയ്യാൻ സമയം കിട്ടാറില്ലെന്നും ഡെയ്ലി ചിലപ്പോൾ റിപ്ലൈ ചെയ്യാൻ പറ്റിയെന്ന് വരില്ലെന്നും അവർ പറയുന്നു. മൂന്ന് വർഷം വരെ എഫ് ബിയിൽ ഒരു നല്ല സൗഹൃദം ഉണ്ടാക്കണം എന്ന് ആഗ്രഹിച്ച ആളാണ് താനെന്നും കൂടുതൽ അറ്റാച്ച്മെന്റ് ആകുന്ന ആളാണ് താൻ, അതുകൊണ്ട് തന്നെ പേടിയാണെന്നും ഇനി കൂടുതൽ അടുക്കുമോ എന്ന് കരുതി കുറച്ച് ഡിസ്റ്റൻസ് നോക്കിയാണ് നിൽക്കുന്നതെന്നും എലിസബത്ത് പറയുന്നു.
ദേഷ്യമോ വിഷമമോ ഒന്നും ആരോടുമില്ല. ഇങ്ങനെ ഉള്ള പേടി കാരണം ആണ് എല്ലാവർക്കും മറുപടി തരാൻ നിൽക്കാത്തത് എല്ലാവരോടും സ്നേഹം മാത്രം ആണ്. മെസേജിന് ഞാൻ മാക്സിമം റിപ്ലൈ ചെയ്യാൻ ശ്രമിക്കാം. എല്ലാവരും ഹാപ്പി ആയിരക്കട്ടേ എന്നും എലിസബത്ത് പറഞ്ഞു. മുൻപൊക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നുവെന്ന് എലിസബത്ത് നേരത്തെ പറഞ്ഞിരുന്നു. ഫാമിലി വേണം, കുഞ്ഞുങ്ങൾ വേണം അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങൾ ഒക്കെയും താൻ പ്ലാൻ ചെയ്ത് വെച്ചിരുന്നുവെന്ന് എലിസബത്ത് പറയുന്നു.
പിന്നെ ഒരു സമയത്ത് ഒരു ആഗ്രവും ഇല്ലാതായി. ആളുകളോട് കൂടുതൽ അടുക്കാനും പേടി ഉണ്ടായിരുന്നുവെന്നും എലിസബത്ത് പറഞ്ഞിരുന്നു. അടുത്തിടെ എലിസബത്ത് വിദേശത്തേക്ക് യാത്ര നടത്തിയിരുന്നു. ഇനി എന്ത് എന്ന് കരുതി നിൽക്കുന്ന നേരത്താണ് താൻ ഇങ്ങനൊരു ട്രിപ്പ് പോയതെന്നും ഇനിയും കുറെ ട്രിപ്പ് നടത്തണമെന്നും ഇനി കുറെ രാജ്യങ്ങളും അവിടുത്തെ കൾച്ചറും ഫുഡും ഒക്കെ എക്സ്പ്ലോർ ചെയ്യണമെന്നും എന്നൊക്കെയും ആഗ്രഹങ്ങൾ ബാക്കിയാണെന്നും ഇനിയും ഒരുപാട് യാത്രകൾ നടത്താനുണ്ടെന്നും താരം പറഞ്ഞിരുന്നു.