24.9 C
Kottayam
Sunday, October 6, 2024

സല്യൂട്ടും സാര്‍ വിളിയും എനിക്ക് വേണ്ട; സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി എംപി ടിഎന്‍ പ്രതാപന്‍

Must read

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി എംപി ടിഎന്‍ പ്രതാപന്‍. ജനപ്രതിനിധികളെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് അഭിവാദ്യം നല്‍കുന്നതും സാര്‍ വിളി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ടിഎന്‍ പ്രതാപന്‍ കത്ത് നല്‍കി. തനിക്ക് സല്യൂട്ട് വേണ്ടെന്നും സാര്‍ എന്ന് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും എനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്നും പൊലീസ് ഉദ്യോഗസ്ഥരും സിവില്‍ സര്‍വീസുകാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്നെ ”സാര്‍” എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണം. തന്നെ എംപിയെന്നോ അല്ലെങ്കില്‍ പേരോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ തെരഞ്ഞെടുത്ത അവരുടെ ഒരു പ്രതിനിധി മാത്രമാണ് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍. കേരള പൊലീസ് മാനുവലില്‍ സല്യൂട്ടിന് അര്‍ഹരായവരുടെ പട്ടികയില്‍ എം പി. മാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും എംപിമാരെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കി ആദരിക്കുന്നത് കാണുന്നുണ്ട്. ഇത് ഒരു അവകാശവും അധികാരവുമായി കാണുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതില്‍ അതിയായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എ ആയിരുന്ന കാലത്തും എംപി ആയിരിക്കുമ്പോഴും ഞാന്‍ പല വേദികളിലും പരസ്യമായി ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. എന്നാല്‍ ഇപ്പോള്‍ ”സല്യൂട്ട്”, ”സാര്‍” വിളികള്‍ വലിയ വിവാദമായിക്കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഇത്തരമൊരു കത്ത് എഴുതേണ്ടി വന്നതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week