ന്യൂഡല്‍ഹി: കൊവിഡിന് ശമനമില്ലാത്ത പശ്ചാത്തലത്തില്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കില്ല. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് 17ന് ശേഷവും നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ജൂണ്‍ 30 വരെയുള്ള എല്ലാ ട്രെയിന്‍ ടിക്കറ്റുകളും ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി.
പ്രത്യേക ട്രെയിനുകള്‍ മാത്രം സര്‍വീസ് നടത്തും. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കും. ജൂണ്‍ 30 വരെയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയ സാഹചര്യത്തിലാണ് ടിക്കറ്റ് തുക തിരിച്ചുനല്‍കാന്‍ റെയില്‍വേ തീരുമാനിച്ചത്.
മേയ് 12 മുതലാണ് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ടിക്കറ്റ് ഉറപ്പായവര്‍ക്ക് മാത്രമേ റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. 15 സ്പെഷല്‍ സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ റെയില്‍വേ ആരംഭിച്ചിരിക്കുന്നത്.