28.7 C
Kottayam
Saturday, September 28, 2024

മാല നഷ്ടമായതോ? മാറ്റിവെച്ചതോ? ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം: രുദ്രാക്ഷ മുത്തുകള്‍ കുറഞ്ഞതിനെപ്പറ്റി അന്വേഷണ റിപ്പോര്‍ട്ട്

Must read

കോട്ടയം:ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ ഒരു മാലയിലെ മുത്തുകളിൽ കുറവ് വന്നതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റിനാണ് റിപ്പോർട്ട് നൽകിയത്.

ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ ഒരു മാല ഏതെങ്കിലും തരത്തിൽ നഷ്ടപ്പെട്ടതാണോ അതോ കണക്കെടുപ്പ് സമയത്ത് പകരം മാല വെച്ചതാണോ എന്നുള്ള കാര്യം പരിശോധിക്കണമെന്നാണ് ദേവസ്വം വിജിലൻസ് എസ്.പി. പി.വി ജോയി നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

സ്വർണ്ണംകെട്ടിയ 81 രുദ്രാക്ഷ മുത്തുകളുള്ള മാലയാണ് 2006ൽ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനായ ഭക്തൻ സമർപ്പിച്ചത്. എന്നാൽ നിലവിൽ ദേവസ്വം വിജിലൻസിന്റെ കണക്കെടുപ്പിൽ കണ്ടത് 72 രുദ്രാക്ഷ മുത്തുകളോട് കൂടിയ മാലയാണ്. മാലയുടെ മുത്തുകളിൽ ഉണ്ടായ കുറവ് ദേവസ്വം ബോർഡിനെ യഥാസമയം അറിയിക്കുന്നതിൽ ഏറ്റൂമാനൂരിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായും ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ പരാമർശമുണ്ട്.

2006 മുതലുള്ള മേൽ ശാന്തിമാർ അന്ന് മുതലുള്ള അക്കൗണ്ടന്റുമാർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ മറ്റു കീഴ് ശാന്തിമാർ തുടങ്ങിയവരുടെ മൊഴിയെടുത്ത ശേഷമാണ് ഇത്തരത്തിൽ ഒരു വിശദമായ റിപ്പോർട്ട് ദേവസ്വം വിജിലൻസ് നൽകിയിരിക്കുന്നത്.

തിരുവാഭരണത്തിലെ സ്വർണ്ണത്തിൽ മൂന്ന് ഗ്രാമോളം കുറവ് വന്നിട്ടുണ്ട് എന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. തിരുവാഭരണ കമ്മീഷണറും ഇക്കാര്യത്തിൽ ഈ തരത്തിലുള്ള റിപ്പോർട്ട് തന്നെയാണ് നൽകിയിരിക്കുന്നത്.

ഇതിൽ മോഷണമാണോ നടന്നിരിക്കുന്നത് എന്ന കാര്യത്തിൽ ഇപ്പോൾ പോലീസിന്റെ അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week