24.5 C
Kottayam
Sunday, May 19, 2024

ഞെട്ടിയ്ക്കുന്ന പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

Must read

മുംബൈ:പുതിയൊരു ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള തയാറെടുപ്പിലാണ് ജനപ്രിയ മെസെഞ്ചര്‍ സേവനമായ വാട്സാപ്പ്. ചാറ്റ് വിന്‍ഡോയില്‍ പുതിയൊരു സെര്‍ച്ച്‌ ഓപ്ഷന്‍ കൂടി ഇനി ഉപഭോക്താക്കള്‍ക്ക് കാണാനാകും. വാട്ട്സ്‌ആപ്പില്‍ അവതരിപ്പിച്ച ഡിസപ്പീയറിംഗ് സന്ദേശങ്ങള്‍ വളരെ വലിയ ഹിറ്റാണ്. അതിന് ചുവട് പിടിച്ചാണ് വാട്ട്സ്‌ആപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഒരു ഫോട്ടോ ഒരു വ്യക്തിക്ക് അയച്ചാല്‍ അത് അയാള്‍ കണ്ട ശേഷം തന്നാലെ അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് ഇത്.

വാട്ട്സ്‌ആപ്പ് ബീറ്റ ഇന്‍ഫോയാണ് വാട്ട്സ്‌ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങിയ വാര്‍ത്ത പുറത്തുവിട്ടത്.ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍സ്റ്റഗ്രാമിലെ ഡയറക്‌ട് മെസേജില്‍ ഇപ്പോള്‍ തന്നെ ലഭിക്കുന്ന ഫീച്ചറിന് സമാനമാണ് ഇത്. ഇതിനായി ചെയ്യേണ്ടിവരുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്, ആദ്യം നിങ്ങളുടെ ഗ്യാലറിയില്‍ നിന്നും ഒരു പടം അയക്കാന്‍ സെലക്‌ട് ചെയ്യുക.

അതിന്‍റെ ക്യാപ്ഷന്‍ എഴുതാനുള്ള സ്ഥലത്തിന് അടുത്ത് തന്നെ ഒരു ക്ലോക്ക് ചിഹ്നം കാണാം. അയക്കുന്ന ചിത്രം ലഭിക്കുന്നയാള്‍ അത് കണ്ടയുടന്‍ മാഞ്ഞുപോകാനാണെങ്കില്‍ ഈ ക്ലോക്ക് ഐക്കണ്‍ ക്ലിക്ക് ചെയ്യുക. ചിത്രം ലഭിക്കുന്നയാള്‍ കണ്ടശേഷം മാഞ്ഞുപോകുക മാത്രമല്ല അത് അയാളുടെ ഫോണില്‍ സേവ് ആകുകയും ചെയ്യില്ല. എന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് സാധ്യമായേക്കും എന്നത് ഈ ഫീച്ചറിന്‍റെ ഒരു പോരായ്മയായി തോന്നാം.

ജോലി സ്ഥലങ്ങളിലടക്കം കൂടുതല്‍ സമയം വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ സഹായകമാകും. ഐഒഎസ് വെര്‍ഷനില്‍ ഇത് വിജയകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായി ഫീച്ചര്‍ അവതരിപ്പിക്കുമ്ബോള്‍ ഇത് ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ കൂടി ലഭ്യമാകും.

അധികം വൈകാതെ അടുത്ത വാട്ട്സ്‌ആപ്പ് അപ്ഡേഷനില്‍ തന്നെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമായേക്കും എന്നാണ് വാട്ട്സ്‌ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week