28.7 C
Kottayam
Saturday, September 28, 2024

‘തരുന്ന ബഹുമാനമേ തിരിച്ചും കൊടുക്കേണ്ട കാര്യമുള്ളൂ’; പോലീസിനെതിരെ ‘എടാ വിളി’ ക്യാമ്പയ്നുമായി സോഷ്യല്‍ മീഡിയ

Must read

കൊച്ചി: കൊവിഡ് കാലത്തുള്ള പോലീസിന്റെ അനാവശ്യ പരിശോധനയിലും പരുക്കന്‍ പെരുമാറ്റത്തിലും പ്രതിഷേധിച്ച് കേരളാ പോലീസിനെതിരെ ‘എടാ വിളി’ ക്യാമ്പയ്നുമായി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം പോലീസുകാരന്റെ ‘എടാ’ വിളിയും അതിനെതിരെ ചില ആളുകളുടെ പ്രതികരണവുമുള്ള വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഈ വീഡിയോ ഏറ്റെടുത്താണ് എടാ വിളി ഹാഷ് ടാഗ് ക്യാമ്പയ്നുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ഹരീഷ് വാസുദേവനാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.

‘പൗരന്മാരെ ‘എടാ’ എന്നു വിളിക്കുന്ന ഏത് പോലീസുകാരനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും ഇനി ‘എടാ’ എന്നേ തിരിച്ചു നമ്മളും വിളിക്കാവൂ അല്ലേ?
തരുന്ന ബഹുമാനമേ ഇവര്‍ക്കൊക്കെ തിരിച്ചും കൊടുക്കേണ്ട കാര്യമുള്ളൂ.
എത്ര മലയാളികള്‍ തയ്യാറുണ്ട്? ഈ എടാ വിളിക്ക്? #എടാവിളിക്യാമ്പയ്ന്‍,’ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ എഴുതി.

കൊവിഡ് കാലത്ത് പ്രയാസത്തിലായ ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റത്തിനെതിരെ വലിയ ജനവികാരമുണ്ട്. വിജനമായ സ്ഥലത്ത് പശുവിന് പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന് 2,000 രൂപ പോലീസ് പിഴയിട്ടത് വലിയ വാര്‍ത്തയായിരുന്നു.

കാസര്‍ഗോഡ് കോടോംബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണനാണ് പൊലീസ് പിഴയിട്ടത്. വീട്ടിലെത്തിയായിരുന്നു പൊലീസ് പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്. കൊല്ലത്ത് ബാങ്കിനു മുന്നില്‍ വരി നിന്നയാള്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പൊലീസ് പിഴയിട്ടത് ചോദ്യം ചെയ്ത പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തതും വിവാദമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week