KeralaNews

കേരളാ കോണ്‍ഗ്രസിലെ ഭിന്നത മറ നീക്കി പുറത്ത് വരുന്നു; സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം വിട്ടുനിന്നു

കോട്ടയം: കേരളാ കോണ്‍ഗ്രസിലെ ഭിന്നത മറ നീക്കി പുറത്ത് വരുന്നു. സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം വിട്ടുനിന്നതിനെ തുടര്‍ന്നാണ് ഭിന്നത പുറത്തുവന്നത്. ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ല.

പദവികള്‍ വീതംവെക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നതകളെ തുടര്‍ന്നാണ് നടപടി. അനാരോഗ്യം മൂലമാണ് ഫ്രാന്‍സിസ് ജോര്‍ജ് വിട്ടുനില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗവുമായി ലയിച്ചതിനു ശേഷം പാര്‍ട്ടി പുനസംഘടിപ്പിച്ചിരുന്നു. ഇതില്‍ മോന്‍സ് ജോസഫ് പക്ഷത്തിന് അധിക അധിക പ്രാധാന്യം നല്‍കിയതില്‍ ഫ്രാന്‍സിസ് ജോര്‍ജും സംഘവും അതൃപ്തി അറിയിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം മോന്‍സ് ജോസഫും രംഗത്തെത്തി.

കോട്ടയത്താണ് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്. കോട്ടയം കോടിമതക്കു സമീപം ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ഓഫീസാണ് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസാക്കി മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button