മുംബൈ: കരീന കപുര്‍ എഴുതിയ ‘പ്രെഗ്നന്‍സി ബൈബിള്‍’ എന്ന പുസ്തകത്തിനെതിരെ ബീഡിലെ ക്രൈസ്തവ സംഘടന പോലീസില്‍ പരാതി നല്കി. പുസ്തകത്തിന്റെ തലക്കെട്ടില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് നടിക്കെതിരെയും മറ്റു 2 പേര്‍ക്കെതിരെയും ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആശിഷ് ഷിന്‍ഡെ പരാതി നല്‍കിയത്.
കരീന കപുറും അദിതി ഷാ ഭീംജാനിയും ചേര്‍ന്നു രചിച്ച പുസ്തകം ജഗ്ഗര്‍നട്ട് ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. ‘ബൈബിള്‍’ എന്ന വിശുദ്ധ പദം പുസ്തകത്തിന്റെ തലക്കെട്ടില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇതു ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
സംഭവം നടന്നത് മുംബൈയില്‍ ആയതിനാല്‍ അവിടെ പരാതി നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ഒമ്പതിനാണ് കരീന പുസ്തകം പുറത്തിറക്കിയത്.