31.1 C
Kottayam
Saturday, November 23, 2024

സംസ്ഥാനത്തെ അപമാനിയ്ക്കാൻ ശ്രമം,കിറ്റെക്സിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: കേരളം നിക്ഷേപസൌഹൃദമല്ല എന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റക്സ് സംഘത്തെ സ്വീകരിക്കാൻ വിമാനമയച്ചതും കൊണ്ടുപോയതും തെലങ്കാന സംസ്ഥാനത്തിന്റെ താത്പര്യം കൊണ്ടായിരിക്കും. എന്നാൽ ഇതുയർത്തുന്ന ഗൗരവമായ പ്രശ്നങ്ങളുണ്ട്. സംസ്ഥാനത്ത് ഒരുപാട് വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങൾ ഉയർന്നിട്ടുണ്ട്. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് പല കാലങ്ങളായി പറഞ്ഞു പരത്തിയ കാര്യമാണെന്നും, ഇത്, പൂർണമായും നമ്മുടെ നാട് നിരാകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

”കിറ്റക്സിനെ വിമാനമയച്ചതും കൊണ്ടുപോയതും തെലങ്കാന സംസ്ഥാനത്തിന്റെ താത്പര്യം കൊണ്ടായിരിക്കും. അവിടൊരു വ്യവസായം വരുന്നത് നല്ല കാര്യമായി അവർ കാണുന്നുണ്ടാകും. എന്നാൽ ഇതുയർത്തുന്ന ഗൗരവമായ പ്രശ്നങ്ങളുണ്ട്. സംസ്ഥാനത്ത് ഒരുപാട് വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങൾ ഉയർന്നിട്ടുണ്ട്. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നതാണ് അതിലൊന്ന്.

ഇത് പണ്ട് നമ്മുടെ സംസ്ഥാനത്ത് പറഞ്ഞുപരത്തിയ ഒന്നാണ്. ഇത് പൂർണമായും നാട് നിരാകരിച്ചു. ഇപ്പോൾ ഇവിടെ വ്യവസായം നടത്തുന്നവർ കേരളം ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന അഭിപ്രായക്കാരാണ്. കേരളം നിക്ഷേപ സൗഹൃദമല്ല എന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമായേ കാണാനാവൂ.

വിജ്ഞാന സമ്പദ് ഘടനയിലേക്കുള്ള മാറ്റമാണ് നാം സ്വീകരിച്ചുപോകുന്നത്. നീതി ആയോഗ് ഈ മാസം പ്രസിദ്ധീകരിച്ച സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതാണ്. 75 സ്കോറാണ്. വ്യവസായ വികസനമാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. നീതി ആയോഗിന്റെ ഇന്ത്യ ഇന്നവേഷൻ സൂചികയിൽ കേരളത്തിന് നേട്ടമുണ്ട്.

ഇതൊന്നും ആർക്കും മറച്ചുവെക്കാനാവില്ല. ഇതൊക്കെ വസ്തുതകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്നതാണ്. 2018 ലെ നിക്ഷേപ സാധ്യതാ സൂചികയിൽ കേരളം നാലാമതായിരുന്നു. ഭൂമി, തൊഴിൽ രാഷ്ട്രീയ സ്ഥിരത എന്നിവ പരിഗണിച്ചായിരുന്നു ഇത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 2016 മുതൽ സുപ്രധാനമായ വ്യവസായ നിക്ഷേപ സൗഹൃദ നടപടികൾ സ്വീകരിച്ചു. തർക്കം പരിഹരിക്കാൻ ജില്ലാ തലത്തിൽ സമിതി രൂപീകരിക്കാൻ നടപടി സ്വീകരിച്ചു. വ്യവസായ സ്ഥാപനങ്ങൾക്കായി പരാതി രഹിത സംവിധാനമെന്ന നിലയ്ക്ക് സോഫ്റ്റുവെയർ അടിസ്ഥാനമായ സംവിധാനമൊരുക്കും. സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ അതിവേഗ അനുമതിക്കായി ഏകജാലക ബോർഡ് രൂപീകരിക്കുന്നു.

എംഎസ്എംഇ പദ്ധതികൾക്കായി 1400 കോടിയുടെ പദ്ധതിയാണ് സർക്കാർ രൂപീകരിച്ചത്. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. ഇതിലെല്ലാം നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വ്യവസായ നിക്ഷേപത്തിന് ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും മാറ്റി.

നിക്ഷേപത്തിനുള്ള ലൈസൻസും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ കെ-സ്വിഫ്റ്റ് എന്ന പേരിൽ ഓൺലൈൻ ക്ലിയറൻസ് സംവിധാനം ഉണ്ടാക്കി. 30 ഓളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത സൗകര്യമൊരുക്കി. 30 ദിവസത്തിനുള്ളിൽ അനുമതി കിട്ടിയില്ലെങ്കിൽ കൽപ്പിത അനുമതിയായി കണക്കാക്കും.

ഒരു സാക്ഷ്യപത്രം കൊടുത്ത് ഇന്ന് കേരളത്തിൽ ഒരു വ്യവസായം തുടങ്ങാം. മൂന്ന് വർഷം കഴിഞ്ഞ് ആറ് മാസത്തിനകം ലൈസൻസ് നേടിയാൽ മതി. ഇത്തരമൊരു സ്ഥിതി നിലവിലുള്ള സംസ്ഥാനമാണ് കേരളം. 700946 ചെറുകിട സംരംഭങ്ങൾ കേരളത്തിൽ 2016 ന് ശേഷം തുടങ്ങി. ആറായിരം കോടിയുടെ നിക്ഷേപമെത്തി.

നൂറ് കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ഒരാഴ്ചക്കകം അംഗീകാരം നൽകും. എംഎസ്എംഇ വ്യവസായം ആരംഭിക്കുന്നതിന് നടപടി വേഗത്തിലാക്കാൻ നിക്ഷേപം സുഗമമാക്കൽ ബ്യൂറോ തുടങ്ങി. സംരംഭങ്ങൾക്ക് സംശയം തീർക്കാൻ ടോൾ ഫ്രീ നമ്പർ, ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെന്റർ എന്നിവയുണ്ട്.

ലൈസൻസ് പുതുക്കാൻ ഓട്ടോ റിന്യൂവൽ സൗകര്യം, അസന്റ് നിക്ഷേപ സംരംഭം തുടങ്ങിയവ സംസ്ഥാനത്ത് നിക്ഷേപം ആകർഷിക്കാൻ സ്വീകരിച്ച സംരംഭങ്ങളാണ്. ഈസ് ഓഫ് ഡൂയിങിൽ കേരളത്തെ പത്താം സ്ഥാനത്തേക്ക് കേരളത്തെ എത്തിക്കാനാണ് ശ്രമം. ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാണിക്കുന്നത് നാടിന്റെ മുന്നോട്ട് പോക്കിനെ തടയാനുള്ള ശ്രമമാണ്. പരാതി വന്നാൽ സ്വാഭാവികമായ പരിശോധനയുണ്ടാകും. അത് വേട്ടയാടലല്ല. ഒരു കാര്യം വ്യക്തമാണ്. ആരെയും വേട്ടയാടാൻ ഈ സർക്കാർ തയ്യാറല്ല. പല വ്യവസായികളും അത് പരസ്യമായി സമ്മതിക്കുന്നതാണ്. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം കൂടുതൽ സൗഹൃദമാക്കാനുള്ള സർക്കാർ നടപടികൾ നല്ല രീതിയിൽ മുന്നോട്ട് പോകും” – മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട്ട് വാലിബനായി രാഹുൽ !റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്.ഫലപ്രഖ്യാപനത്തിന്...

ചേലോടെ ചേലക്കര ! യു.ആർ പ്രദീപിന് ജയം

ചേലക്കര: ഇത്തവണയും പതിവു തെറ്റിച്ചില്ല, ചേലക്കരയില്‍ ചേലോടെ യു ആര്‍ പ്രദീപ് ജയിച്ചു കഴിഞ്ഞു. 12122 വോട്ടുകള്‍ക്കാണ് ജയം. ചേലക്കര ഇടതുകോട്ടയാണെന്ന് വീണ്ടും വ്യക്തമാക്കി. ആദ്യ റൗണ്ട് എണ്ണികഴിഞ്ഞപ്പോള്‍ തന്നെ, രണ്ടായിരം വോട്ടുകളുടെ...

ബെർട്ട് കൊടുങ്കാറ്റ് എത്തുന്നു, ബ്രിട്ടനിലും അയർലാൻഡിലും സ്കോട്ട്ലാൻഡിലും മുന്നറിയിപ്പ്

ലണ്ടൻ: ബ്രിട്ടന്റെ പല മേഖലയിലും ശക്തമായ കാറ്റും കനത്ത മഴയ്ക്കും സ്കോട്ട്ലാൻഡിലും വടക്കൻ അയർലാൻഡിലും  മഞ്ഞ് വീഴ്ചയ്ക്കും കാരണമായി ബെർട്ട് കൊടുങ്കാറ്റ് എത്തുന്നു.  ശനിയാഴ്ചയോടെ ബെർട്ട് ബ്രിട്ടനിൽ കരതൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറിൽ...

ചേലക്കര ചുവന്നു തന്നെ! തുടക്കംമുതൽ മുന്നേറ്റം തുടർന്ന് യു.ആർ. പ്രദീപ്;പച്ച തൊടാതെ രമൃ

തൃശ്ശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഡുയര്‍ത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ കൃത്യമായി ലീഡ് നിലനിര്‍ത്തിയാണ് പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യറൗണ്ടില്‍ 1890 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയ...

Gold price Today:റെക്കോർഡ് വിലയിലേക്ക് സ്വർണം;ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. അന്താരാഷ്ട്ര സ്വർണവില വീണ്ടും 2700 ഡോളർ മറികടന്നിട്ടുണ്ട്. ഇതോടെ കേരളത്തിലെ വിപണിയിലെ സ്വർണവില 58000  കടന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.