25.7 C
Kottayam
Tuesday, October 1, 2024

കൈയൊന്നു നീട്ടിയാല്‍ കയ്യിലെത്തും സാനിറ്റൈസര്‍

Must read

എറണാകുളം:സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് പ്രതിരോധമെന്ന ആശയത്തോട് ആവേശത്തോടെ പ്രതികരിക്കുകയാണ് സംസ്ഥാനത്തെ കലാലയങ്ങള്‍. ബ്രേക്ക ദി ചെയിന്‍ കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി സെന്‍സറോടു കൂടിയ സാനിറ്റൈസര്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാര്‍ത്ഥികള്‍.

ഇവര്‍ നിര്‍മിച്ച ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സംവിധാനം കളക്ടറേറ്റില്‍ സ്ഥാപിച്ചു. കൈ വെറുതെ ഒന്ന് നീട്ടിയാല്‍ കൈകളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ വീഴുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. സ്പര്‍ശനം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം. അള്‍ട്രാ സൗണ്ട് സെന്‍സറുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.

പരീക്ഷണാടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച് പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ കളക്ടറേറ്റില്‍ സ്ഥാപിച്ചത്. കളമേശ്ശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, പുതിയ കാവ് ആുര്‍വേദ മെഡിക്കല്‍ കോളേജ്, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ താലൂക്ക് ആശുപത്രി എന്നീ സ്ഥലങ്ങളിലും ഡിസ്‌പെന്‍സര്‍ സ്ഥാപിക്കും.

അഞ്ചു ലിറ്ററാണ് ഡിസ്‌പെന്‍സറിന്റെ സംഭരണ ശേഷി. സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി കൂടുതല്‍ സുരക്ഷിതമായ ഡിസ്‌പെന്‍സര്‍ തയ്യാറാക്കിയ വിദ്യാര്‍ത്ഥികളെ കളക്ടര്‍ എസ് സുഹാസ് അഭിനന്ദിച്ചു. മെക്കാനിക്കല്‍ വിഭാഗം അധ്യാപകനായ അരുണ്‍ എല്‍ദോസ്, വിദ്യാര്‍ത്ഥികളായ എല്‍ദോസ് ജോര്‍ജ്ജ്, ഗോവിന്ദ് എസ് നായര്‍, ഇ.എസ് അനന്ദു, വി.എസ് പ്രശാന്ത്, പ്രിന്‍സ് ചെറിയാന്‍, അബ്ദുള്‍ അഫീഫ്, ആന്റണി ജോര്‍ജ്, അമല്‍ മണി, ബേസില്‍ പീറ്റര്‍, അലന്‍ ബാബു, ഏലിയാസ് എം. ഷാജി, സാല്‍മണ്‍ ആന്റണി എന്നിവരാണ് ഡിസ്‌പെന്‍സറിന്റെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അയ്യായിരം രൂപ നിര്‍മാണച്ചെലവു വരുന്ന ഡിസ്‌പെന്‍സറുകള്‍ കോളേജ് അധികൃതരുടെ സഹായത്തോടു കൂടിയാണ് നിര്‍മിച്ചിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

വീട്ടിൽ നിർത്തിയിട്ട ആക്ടീവ നട്ടുച്ചയ്ക്ക് അടിച്ചു മാറ്റി കള്ളൻമാർ; ദൃശ്യങ്ങള്‍ പൊലീസിന്, അന്വേഷണം

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവാവിന്റെ സ്കൂട്ടറുമായി പട്ടാപ്പകല്‍ മോഷ്ടാക്കൾ കടന്നു. എളേറ്റിൽ വട്ടോളി ചെറ്റക്കടവ് ചെറുകര നിസ്താറിന്റെ കെഎൽ 57 എൽ 6530 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറാണ് രണ്ട് പേർ മോഷ്ടിച്ചത്....

രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം...

Popular this week