പുണെ:റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പുട്നിക്-V ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ.). ഇക്കാര്യം ആവശ്യപ്പെട്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകിയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.
ടെസ്റ്റ് അനാലിസിസിനും പരീക്ഷണത്തിനുമുള്ള അനുമതിയും സെറം തേടിയിട്ടുണ്ട്. ബുധനാഴ്ചയാണ് അപേക്ഷ സമർപ്പിച്ചത്. നിലവിൽ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയിൽ സ്പുട്നിക്-V വാക്സിൻ ഉത്പാദിപ്പിക്കുന്നത്.
ജൂൺ മാസത്തിൽ പത്തുകോടി കോവിഷീൽഡ് വാക്സിൻ ഡോസുകൾ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്ന് നേരത്തെതന്നെ സെറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച 30 ലക്ഷം ഡോസ് സ്പുട്നിക്-V വാക്സിൻ ഹൈദരാബാദിൽ എത്തിയിട്ടുമുണ്ട്.