25.9 C
Kottayam
Saturday, September 28, 2024

പി.സി ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിച്ച് ഈരാട്ടുപേട്ടയില്‍ ഫ്‌ളക്‌സ് ബോര്‍ഡ്

Must read

കോട്ടയം: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ തോല്‍വി ഉറപ്പിച്ച ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ്ജിന് ആദരാഞ്ജലി അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ്. ഈരാറ്റുപേട്ടയിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ആരാണ് ഇത് സ്ഥാപിച്ചതെന്ന് അറിയില്ല. പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജയമുറപ്പിച്ചു കഴിഞ്ഞു. 12953 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്.

40 വര്‍ഷങ്ങളായി പി.സി ജോര്‍ജ്ജാണ് പൂഞ്ഞാര്‍ എംഎല്‍എ. ഈ പതിവിനാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. തോല്‍വി ഉറപ്പിച്ചതിനു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൂന്ന് മുന്നണിക്കുമെതിരെ മത്സരിച്ച തനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാര്‍ ജനതയോട് നന്ദിയുണ്ടെന്ന് പിസി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കണ്ടത് പിണറായിസം തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ആദ്യം നന്ദി പറയാനുള്ളത് മൂന്ന് മുന്നണിക്കുമെതിരെ മത്സരിച്ച എനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാര്‍ ജനതയോടാണ്. ആ നന്ദി ഞാന്‍ പറഞ്ഞില്ലെങ്കില്‍ നന്ദികെട്ടവനാകും. മൂന്ന് മുന്നണിക്കെതിരെ മത്രമല്ല, തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയും എനിക്കെതിരായി നിന്നു. എന്നിട്ടും ഈ രണ്ടാം സ്ഥാനത്ത് എന്നെ എത്തിച്ച പൂഞ്ഞാറിലെ ജനങ്ങളോട് ഏത് ഭാഷയില്‍ നന്ദി പറഞ്ഞാലും പോര എന്നാണ് എനിക്ക് തോന്നുന്നത്.

പിന്നെ, വേറൊരു പ്രധാനപ്പെട്ട കാര്യം, ഈ തെരഞ്ഞെടുപ്പില്‍ പിണറായിസം തന്നെയാണ്. എല്‍ഡിഎഫിന്റെ, സിപിഎമിന്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാര്‍ത്ഥത്തില്‍ പിണറായിയുടെ സ്വന്തം നേട്ടമാണ് ഇത്. കേരളത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഇന്ന് 50,000 ആവുകയാണ്.”- പിസ് ജോര്‍ജിന്റെ വാക്കുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week