25.9 C
Kottayam
Saturday, October 5, 2024

ലോഡ്ജുകളില്‍ മുറി ലഭിച്ചില്ല,10 ദിവസമായി ഗുഹയില്‍ താമസിച്ച ചൈനീസ് പൗരന്‍ പിടിയില്‍

Must read

<p>ചെന്നൈ: ലോഡ്ജുകളില്‍ മുറി ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനീസ് യുവാവിനെ കണ്ടെത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. തമിഴ്നാട് തിരുവണ്ണാമലൈയ്ക്ക് സമീപം അണ്ണാമലൈ കുന്നിലെ ഗുഹയില്‍ താമസിച്ച യാങ്രുയി(35)യെ ആണ് കണ്ടെത്തിയത്. ഇയാളെ കൊവിഡ് പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.</p>

<p>ജനുവരി 20-നാണ് അരുണാചലേശ്വര്‍ ക്ഷേത്ര ദര്‍ശനത്തിനായി യാങ്രുയി തിരുവണ്ണാമലൈയിലെത്തിയത്. പിന്നീട് സമീപ ജില്ലകളിലുള്ള ഏതാനും ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. തുടര്‍ന്ന് മാര്‍ച്ച് 25-ന് തിരുവണ്ണാമലൈയില്‍ തിരിച്ചെത്തിയെങ്കിലും ചൈനക്കാരനായതിനാല്‍ ആരും ലോഡ്ജുകളില്‍ മുറി നല്‍കിയില്ല. ഇതിന് പിന്നാലെയാണ് താന്‍ ഗുഹയില്‍ അഭയം പ്രാപിച്ചതെന്ന് യാങ്രുയി അധികൃതരോട് പറഞ്ഞു.</p>

<p>യാങ്രുയിയെ വനംവകുപ്പ് അധികൃതര്‍ പൊലീസിന്റെ നിയന്ത്രണത്തിലുള്ള വിദേശ ഹെല്‍പ്പ്ലൈന്‍ ഡെസ്‌കിന് കൈമാറി. പിന്നാലെ ഹെല്‍പ്പ്ലൈന്‍ ഡെസ്‌ക് തിരുവണ്ണാമലൈ ജില്ല കളക്ടര്‍ കെ.എസ്. കന്തസ്വാമിയെ ബന്ധപ്പെടുകയും യുവാവിനെ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അദ്ദേഹം നിര്‍ദേശിക്കുകയുമായിരുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്

കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009...

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

Popular this week