മുംബൈ: കൊവിഡ്-19 ബാധിച്ച അമ്മയ്ക്ക് ചികിത്സയ്ക്കാവശ്യമായ മരുന്നെത്തിക്കണമെന്ന് കളക്ടറോട് യാചിച്ച് പെണ്‍കുട്ടി. കോണ്‍ഗ്രസ് നേതാവ് മിഥേന്ത്ര ദര്‍ശന്‍ സിംഗാണ് ട്വിറ്ററില്‍ അമ്മയ്ക്ക് വേണ്ടി യാചിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആവശ്യമായ സഹായങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും ട്വീറ്റില്‍ അദ്ദേഹം കുറിച്ചിട്ടുണ്ട്.
അതേസമയം ഗുരുതരമായ കാര്യങ്ങളാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. കൊവിഡ് പോസിറ്റീവായി വീട്ടില്‍ ഐസലേഷനിലാണ് താനെന്നും അമ്മയ്ക്ക് ആവശ്യമായ ഇഞ്ചക്ഷന്‍ ആശുപത്രിയില്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നതെന്നും സഹായിക്കണമെന്നും കണ്ണീരണഞ്ഞുകൊണ്ട് പെണ്‍കുട്ടി പറയുന്നു.
‘ഗ്വാളിയോര്‍ കളക്ടോറോടുള്ള അഭ്യര്‍ത്ഥനയാണ് ഈ വീഡിയോ. സര്‍ എന്റെ പേര് ശ്വേതാ ജെയിന്‍. എന്റെ അമ്മ കല്യാണ്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
ചികിത്സയ്ക്ക് ആവശ്യമായ ഇഞ്ചക്ഷന്‍ ആശുപത്രിയില്‍ ലഭ്യമല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മറ്റു ആശുപത്രികളില്‍ വിളിച്ച് അന്വേഷിച്ചപ്പോഴും ഇതു തന്നെയാണ് ലഭിക്കുന്ന വിവരം. അമ്മയുടെ ഓക്സിജന്‍ സാച്ചുറേഷന്‍ ശരിയായ രീതിയില്‍ അല്ല സര്‍, അതീവ ഗുരുതരമാണ് ആരോഗ്യനില.
പ്ലാസ്മ തെറാപ്പി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്ലാസ്മ ചികിത്സ പുരോഗമിക്കുകയാണ്. ദയവ് ചെയ്ത് സഹായിക്കണം. വലിയ ആശങ്കയും മാനസിക സമ്മര്‍ദ്ദവുമാണ് അനുഭവിക്കുന്നത്. ഞാനും കൊവിഡ് പോസിറ്റീവായ വീട്ടില്‍ ഐസലോഷനില്‍ കഴിയുകയാണ്. ദയവ് ചെയ്ത് സഹായിക്കണം. ഇന്ന് 7-ാമത്തെ ദിവസമാണ്. ഇഞ്ചക്ഷന്‍ ഇല്ലെന്നാണ് പറയുന്നത്.’ ശ്വേതാ ജെയിന്‍ വീഡിയോയില്‍ പറയുന്നു.
मैं आपकी पीड़ा को समझ रहा हूं बहन। मैं पूरी कोशिश कर रहा हूं कुछ ही देर में इंजेक्शन का इंतजाम हो जाएगा। pic.twitter.com/jrdU2UaJbf
— Mitendra Darshan Singh (@mitendradsingh) April 23, 2021