KeralaNews

കെ.കെ ശിവരാമനെതിരെ നടപടി; പരസ്യ താക്കീത് നല്‍കാന്‍ തീരുമാനം

ഇടുക്കി: ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ സിപിഐ അച്ചടക്ക നടപടി. പരസ്യ താക്കീത് നല്‍കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചു എന്ന പരാമര്‍ശത്തിലാണ് നടപടി.

ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു കെ.കെ ശിവരമാന്റെ വിമര്‍ശനം. ശിവരാമന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. മറുപടി തൃപ്തിയാകാത്ത സാഹചര്യത്തിലാണ് പരസ്യശാസന നല്‍കാന്‍ തീരുമാനിച്ചത്. ഗുരു ജയന്തി ദിനത്തില്‍ ജനയുഗം നല്‍കിയ വാര്‍ത്തയുടെ രീതി ഉയര്‍ത്തിക്കാട്ടി ശിവരാമന്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം ഉന്നയിച്ചത്.

‘ഇന്ന് ശ്രീ നാരായണഗുരു ജയന്തി.രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരുടെതായ കാഴ്ച്ചപ്പാടില്‍ ഗുരു ദര്‍ശനങ്ങളെ അവതരിപ്പിച്ചു. ലേഖനങ്ങള്‍ എഴുതി ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകം പേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റേത് ഗുരു നിന്ദയായിരുന്നു. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയല്‍ ബോര്‍ഡും മാനേജ്മെന്റും ജനയുഗത്തിനു ഭൂഷണമല്ല’ എന്നായിരുന്നു ശിവരാമന്റെ പരാമര്‍ശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button