കോട്ടയം: വീട്ടില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ പറമ്പോ ടെറസോ ഇല്ലെന്ന് പരാതി പറയുന്നവരാണോ നിങ്ങള്‍.എന്നാല്‍ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ കോട്ടയത്തെ ആമോസ് സെന്ററിലെ കൃഷി രീതികള്‍ ഒന്നു കാണണം. കേവലം 65 സെന്റ് സ്ഥലത്ത് അത്ഭുതകരമായ കൃഷി തന്നെയാണ് റവ.ഫാ.ജേക്കബ് മാവുങ്കലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയിരിയ്ക്കുന്നത്.
സാധാരണ രീതിയില്‍ മണ്ണുനിറച്ച ഗ്രോബാഗുകളില്‍ തന്നെയാണ് പച്ചക്കറികള്‍ നടുന്നത്. എന്നാല്‍ സെന്ററിന്റെ മതിലുകളോട് ചേര്‍ന്ന് വലവിരിച്ച് അവയിലേക്കാണ് പയറു വള്ളികള്‍ അടക്കം കടത്തിവിടുന്നത്. ഒറ്റനോട്ടത്തിലുള്ള അലങ്കാരത്തിനപ്പുറം മികച്ച കായ്ഫലവും ലംബ മാതൃകയിലുള്ള കൃഷി നല്‍കുന്നു.
കേരളത്തിന്റെ നെല്ലറയായ പാലക്കാട് നിന്നും ഉള്ള ഫാദർ ഇപ്പോൾ കോട്ടയത്തും അദ്ദേഹത്തിന്റെ കൃഷിയിൽ ഉള്ള നൈപുണ്യം രേഖപെടുത്തി കഴിഞ്ഞു.വെണ്ടയ്ക്ക, കോവൽ, തക്കാളി,പടവലം, വെള്ളരിക്ക, പച്ചമുളക്, വിവിധയിനം പയർവർഗങ്ങൾ, സീസണൽ ആയിട്ടുള്ള ക്യാബേജ്,കോളി ഫ്ലവർ തുടങ്ങിയവ ഇപ്പോൾ തന്നെ അദ്ദേഹം വിജയിപ്പിച്ചു കഴിഞ്ഞു.
ഭക്ഷണം തന്നെ ഔഷധം എന്ന സങ്കല്‍പ്പത്തിലൂടെ സ്വന്തമായി ഉദ്പാദിപ്പിയ്ക്കുന്ന പച്ചക്കറികള്‍ തന്നെയാണ് ആശ്രമത്തില്‍ ഉപയോഗിയ്ക്കുന്നതെന്ന് ഫാ.ജേക്കബ് മാവുങ്കല്‍ പറയുന്നു