ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 4497 പേര് കൊറോണ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുതായി 713 പേരെ നിരീക്ഷണത്തിലുള്‍പ്പെടുത്തി. മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലായി ആറ് പേരുണ്ട്.
പരിശോധനയ്ക്കയച്ച 142 സാമ്പിളുകളില്‍ പരിശോധനാഫലം ലഭിച്ച 132 എണ്ണം നെഗറ്റീവ് ആണ്. 10 സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. വിവിധ സ്ഥലങ്ങളിലായി 265 ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ചെറു സംഘങ്ങള്‍ക്കായി 1136 ബോധവല്‍ക്കരണ ക്ലാസ്സുകളും നല്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News