തിരുവനന്തപുരം: വിദേശത്തു നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിലേക്കായിരിക്കും ഇവരെ മാറ്റുക. ഇതിനായി വിമാനത്താവളത്തില്‍ അന്‍പത് ബസുകള്‍ തയ്യാറാക്കി.
വിദേശത്തുനിന്നെത്തുന്ന മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവുണ്ട്. ഇതിന്റെ ഭാഗമായാണ് നടപടി. ഇന്നും നാളെയും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നവരെയാണ് നിരീക്ഷണത്തിലാക്കുക. ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യത്തിലെത്തുന്നവരാണ്.
വിമാനത്താവളത്തിന് സമീപമുള്ള കോളജ് ഹോസ്റ്റലുകള്‍, ഉപയോഗിക്കാത്ത ആശുപത്രി കെട്ടിടങ്ങള്‍, പ്രവര്‍ത്തിക്കാത്ത ഹോട്ടലുകള്‍, തുടങ്ങിയവയാണ് നീരീക്ഷണകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുള്ളത്. ഇതിനകം തന്നെ 5000 പേരെ പാര്‍പ്പിക്കാനുള്ള സ്ഥലങ്ങളായി. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് സമീപവും സമാനമായ രീതിയില്‍ നിരീക്ഷണകേന്ദ്രങ്ങള്‍ തയ്യാറാക്കും.
.