28.9 C
Kottayam
Thursday, October 3, 2024

ആ സിനിമ കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞിട്ടും അതെന്റെ മനസിനെ വല്ലാതെ അലട്ടി, മറികടക്കുക എളുപ്പമായിരുന്നില്ല; കുഞ്ചാക്കോ ബോബന്‍

Must read

അഭിനയിച്ചു കഴിഞ്ഞ ശേഷവും വിട്ടുമാറാതെ നമുക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടാകുമെന്നും ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചില മാനസികാവസ്ഥകളായിരിക്കും അഭിനയിച്ചവസാനിപ്പിച്ച ശേഷവും അവ നമ്മെ പിന്തുടരാന്‍ കാരണമെന്നും നടന്‍ കുഞ്ചാക്കോ ബോബന്‍.

ടേക്ക് ഓഫിലേയും രാമന്റെ ഏദന്‍തോട്ടത്തിലേയും കഥാപാത്രങ്ങള്‍ അത്തരത്തില്‍ തനിക്കൊപ്പം സഞ്ചരിച്ചവയാണെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ആ സിനിമ കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞിട്ടും അറിഞ്ഞോ അറിയാതെയോ ചില സന്ദര്‍ഭങ്ങള്‍ മനസിനെ അലട്ടിയിരുന്നു. ആ വേഷം ചെയ്തവസാനിപ്പിച്ചിട്ടും അതിന്റെ അലകള്‍ പിന്തുടര്‍ന്നു. മറികടക്കുക എളുപ്പമായിരുന്നില്ല.

ചില സിനിമകളും അഭിനയിച്ച കഥാപാത്രങ്ങളും നമ്മുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കും. മുന്‍പ് ഇങ്ങനെ പലരും പറയുമ്പോള്‍ കഥാപാത്രം വിട്ടുപോകുന്നില്ല എന്ന ഡയലോഗൊക്കെ കേള്‍ക്കുമ്പോള്‍ കുറച്ച് ഓവറല്ലേ ഇത്തരം സംസാരമെന്ന് തോന്നിയിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥയെ കുറിച്ച് തനിക്ക് അറിയാമെന്നും ചാക്കോച്ചന്‍ പറയുന്നു.

‘അനിയത്തിപ്രാവ്’ എന്ന ഹിറ്റ് ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയെങ്കിലും രണ്ടാം വരവ് പൂജ്യത്തില്‍ നിന്നായിരുന്നു. നല്ല വേഷങ്ങള്‍ ചെയ്യുക എന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. ചെറിയ വേഷങ്ങളും ഗസ്റ്റ് റോളുകളും മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ക്കൊപ്പവുമെല്ലാം സഹകരിച്ചു. പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടു നീങ്ങുന്നതിന്റെ വിജയമാകും ഇന്ന് ലഭിക്കുന്ന ചിത്രങ്ങളെല്ലാം, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കീരിക്കാടൻ ജോസ്’ ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സഹപ്രവര്‍ത്തകന്‍റെ വിയോഗത്തില്‍ അനുശോചനം...

56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്കാരം നാളെ

തിരുവനന്തപുരം: 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം തിവനന്തപുരത്ത് എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് മൃതദേഹം ചണ്ഡിഗഡിൽ നിന്ന് തിരുവന്തപുരത്തേക്ക് എത്തിച്ചത്. സൈനികൻ...

‘അർജുൻ്റെ കുടുംബത്തിന് വിഷമം ഉണ്ടായെങ്കിൽ മാപ്പ്’ ;ചിതയടങ്ങും മുൻപ് വിവാദം പാടില്ല-മനാഫ്

കോഴിക്കോട്: അർജുനെ കാണാതയ സംഭവത്തിലോ തുടർന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു. അർജുനെ അവനെ കാണാതായ സ്ഥലത്ത് നിന്ന്...

‘ലോറി ഉടമ മനാഫി’ന് 2.15 ലക്ഷം സബ്സ്ക്രൈബേഴ്സ്, ‌അര്‍ജുന്റെ കുടുംബം തള്ളിപ്പറഞ്ഞതിനുപിന്നാലെ ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിൽ നിന്ന് ലക്ഷത്തിലേക്ക്‌

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാർ കുത്തനെ കൂടി. ഇപ്പോൾ 2.15 ലക്ഷം സബ്സ്ക്രൈബർമാരാണ് ചാനലിനുള്ളത്. അര്‍ജുനുവേണ്ടി...

ശ്രുതിക്ക് സർക്കാർ ജോലി, അർജുന്‍റെ കുടുംബത്തിന് 7 ലക്ഷം;വയനാട് പുനരധിവാസത്തിന് മാതൃക ടൗൺഷിപ്പ്

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കും....

Popular this week