28.7 C
Kottayam
Saturday, September 28, 2024

കൊവിഡ് ടെസ്റ്റ് നടത്തിയത് മുപ്പത്-മുപ്പത്തിയഞ്ച് തവണ, ഇനി ഭയക്കുന്നില്ലെന്ന് നിധി അഗര്‍വാള്‍

Must read

മുംബെ:കോവിഡ് ലോക്ഡൗണിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചത് മുതല്‍ മുപ്പത്-മുപ്പത്തിയഞ്ച് തവണയോളം കോവിഡ് ടെസ്റ്റിന് വിധേയയായെന്ന് നടി നിധി അഗര്‍വാള്‍. പവന്‍ കല്യാണിനൊപ്പമുള്ള ഹര ഹര വീര മല്ലു എന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് നിധി ഇക്കാര്യം പറഞ്ഞത്.

ലോക്ഡൗണിനെ തുടര്‍ന്ന് ആറ് മാസത്തോളം ചിത്രീകരണം നിര്‍ത്തി വച്ച സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്. ഭയത്തോടെയാണ് സെറ്റിലെത്തിയത്. എത്ര വിലകൂടിയ മാസ്‌ക് ഉണ്ടായാലും അഭിനയിക്കുന്ന സമയത്ത് അത് ധരിക്കാന്‍ കഴിയില്ലെന്ന് നിധി പറയുന്നു.

ഹൈദരബാദ്, ചെന്നൈ, ബംഗ്ലൂരു എന്നിങ്ങനെ ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള ഓട്ടമാണ് ഇപ്പോള്‍. അതിനിടയില്‍ ഓരോ ഘട്ടത്തിലുമായി മുപ്പത്-മുപ്പത്തിയഞ്ച് തവണയോളം കോവിഡ് ടെസ്റ്റിന് വിധേയയായി. അതിനാല്‍ ഇപ്പോള്‍ ടെസ്റ്റ് എന്ന് പറയുമ്പോള്‍ തനിക്ക് ഭയമില്ല. അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നാണ് നിധി പറയുന്നത്.

ബോളിവുഡ് ചിത്രം മുന്ന മൈക്കിളിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നിധി തെന്നിന്ത്യയില്‍ സജീവമാവുകയായിരുന്നു. ചിമ്പു ചിത്രം ഈശ്വരന്‍ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മഗിഷ് തിരുമേനി, ശ്രീറാം ആദിത്യ എന്നിവര്‍ ഒരുക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം ഇപ്പോള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week