KeralaNews

മൂന്നാറില്‍ സംഭവിച്ചത് ഗുരുതര വീഴ്ച; മുഖ്യമന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: കോവിഡ്-19 ബാധിതനായ ബ്രിട്ടീഷ് പൗരനും സംഘവും മൂന്നാറില്‍ നിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദേശികള്‍ മുങ്ങിയ സാഹചര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ വകുപ്പുകളോട് വിശദീകരണം തേടി.

കര്‍ശന നിരീക്ഷണത്തില്‍ കഴിയവെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് സംഘം നെടുമ്പാശേരിയില്‍ എത്തിയത്. സ്വകാര്യ ട്രാവല്‍ ഏജന്റിന്റെ ഒത്താശയോടെയാണ് വിദേശികള്‍ ഇവിടെ നിന്നു കടന്നതെന്നാണ് ജില്ലാ ഭരണകൂടത്തിനും പോലീസിനും ലഭിച്ച വിവരം. സഹായിച്ചവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാനും സാധ്യതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button