ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ 86 ശതമാനവും കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 86 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 27,126 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബില്‍ 2,578 കേസുകളും കേരളത്തില്‍ 2,078 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 1798, 1565, 1308 കേസുകളുമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഇന്ന് 43,846 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 197 പേര് 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു.