BusinessNationalNews

ഗൂഗിളിന്റെ പ്ലേസ്റ്റോറിന് സമാനമായി തദ്ദേശീയമായി ആപ് സ്റ്റോർ വികസിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ സ്‌റ്റോറായ ‘മൊബൈൽ സേവ ആപ്‌സ്റ്റോർ’ പരീക്ഷണ ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അറിയിച്ചു.

കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടേയും സ്വകാര്യ കമ്പനികളുടേയും ഉൾപ്പെടെ 965 മൊബൈൽ ആപ്ലിക്കേഷനുകൾ നിലവിൽ സ്റ്റോറിലുണ്ട്. കൂടുതൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ആപ് സ്‌റ്റോർ വികസിപ്പിക്കുന്ന കാര്യത്തിൽ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രത്തിന്റേതെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

ഗൂഗിളിന്റെ ആൻഡ്രോയിഡിന് ഇന്ത്യയിൽ 97 ശതമാനം വിഹിതമുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഇടപെടുകയും അവർക്ക് വേണ്ട സഹായം നൽകുകയും വേണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഗൂഗിളും ആപ്പിളും ആപ്ലിക്കേഷനുകൾ ഹോസ്റ്റ് ചെയ്യുന്നതിന് 30 ശതമാനം വരെ ഫീസ് ഈടാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button