24.7 C
Kottayam
Wednesday, November 27, 2024

40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; എല്‍.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

Must read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ പങ്കെടുത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടതുമുന്നണി നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനക്ഷേമപ്രവര്‍ത്തനവുമാണ് എല്‍ഡിഎഫിന് കരുത്താകുന്നതെന്ന് എ. വിജയരാഘവന്‍ പറഞ്ഞു. ജനക്ഷേമ പരിപാടികള്‍ക്കൊപ്പം മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. ഇടതുസര്‍ക്കാരിന് തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷയോളം വളരാന്‍ സാധിക്കുന്ന പ്രകടന പത്രികയാണ് തയാറാക്കിയിരിക്കുന്നത്.

നാനാ മേഖലകളില്‍ കേരളം ഒന്നാമതാണ്. വിദ്യാഭ്യാസ മേഖലയുടെ വിപുലീകരണവും നവീകരണവും ഗുണപരമായ വളര്‍ച്ചയിലുമെല്ലാം കേരളം ഒന്നാം സ്ഥാനത്താണ്. അഴിമതി രഹിമായ ഭരണം നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

രണ്ട് ഭാഗമായാണ് പ്രകടന പത്രിക രൂപീകരിച്ചിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് രൂപീകരിച്ചിരിക്കുന്നത്. ഇതിന് തുടര്‍ച്ചായായി 900 നിര്‍ദ്ദേശങ്ങളുമുണ്ട്. ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. നാല്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങളാണ് ഈ പ്രകടനപത്രികയിലുള്ളതെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

ക്ഷേമ പെൻഷനുകൾ അഞ്ച് വർഷംകൊണ്ട് ഘട്ടം ഘട്ടമായി 2500 രൂപയാക്കും. വീട്ടമ്മമാർ‌ക്ക് പെൻഷൻ ഏർപ്പെടുത്തും. അഞ്ച് വർഷംകൊണ്ട് 10000 കോടിയുടെ വികസനം സംസ്ഥാനത്ത് കൊണ്ടുവരും. മൂല്യവർദ്ധിത വ്യവസായങ്ങൾക്ക് അവസരം സൃഷ്‌ടിക്കും. സൂക്ഷ്മ,ഇടത്തരം വ്യവസായങ്ങൾ 1.4 ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങൾക്ക് സഹായം നൽകും. 60,000 കോടിയുടെ പശ്ചാത്തല വികസന പദ്ധതി നടപ്പാക്കും. ദാരിദ്ര നിർമ്മാർമ്മാർജനത്തിന് 45 ലക്ഷം കുടുംബങ്ങൾക്ക് ഒരു ലക്ഷം തൊട്ട് 15 ലക്ഷം വികസന സഹായ വായ്‌പ നൽകും. പ്രവാസികൾക്കായുള‌ള പദ്ധതികൾ തയ്യാറാക്കും.

റബ്ബറിന്റെ താങ്ങുവില ഘട്ടംഘട്ടമായി 250 രൂപ ആക്കും. തീരദേശ വികസനത്തിന് 5000 കോടി വിലയിരുത്തും, ആദിവാസി കുടുംബങ്ങൾക്ക് വീട് നൽകും. വയോജന ക്ഷേമത്തിന് പ്രത്യേക പരിഗണന, ഉന്നത വിദ്യാഭ്യാസരംഗം വിപുലമാക്കും. 2040 വരെ വൈദ്യുതി ക്ഷാമം ഇല്ലാതാക്കാൻ പദ്ധതി. കേരളബാങ്ക് വിപുലീകരിച്ച് എൻആർഐ നിക്ഷേപം സ്വീകരിക്കാവുന്ന തരത്തിലാക്കും. അർദ്ധസർക്കാർ നിയമനം പി.എസ്‌.സിക്ക് വിടും. ഓട്ടോ ടാക്‌സി തൊഴിലാളികൾക്ക് ക്ഷേമപദ്ധതികൾ തയ്യാറാക്കും. സംസ്ഥാനത്ത് മതനിരപേക്ഷത ഉറപ്പുവരുത്താവുന്നതെല്ലാം ചെയ്യുമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

തമിഴ്നാട്ടിൽ അതിശക്തമായ മഴ, 2 ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ സ്കൂളുകൾക്ക് അവധി

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദത്തിന്‍റെ സ്വാധീനം കാരണം തമിഴ്നാട്ടിൽ മഴ കനക്കുന്നു. കടലൂർ, മയിലാടുത്തുറൈ ജില്ലകളിൽ റെഡ് അലർട്ടും പത്തിലേറെ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപെട്ട്, തിരുവള്ളൂർ...

ഐടിഐകളിൽ പഠനസമയം കുറയ്ക്കണം ; ഇന്ന് എസ്എഫ്ഐയുടെ പഠിപ്പ് മുടക്ക് സമരം

തിരുവനന്തപുരം : നവംബർ 27ന് സംസ്ഥാന വ്യാപകമായി ഐടിഐകളിൽ പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ച് എസ്എഫ്ഐ. ഐടിഐകളിലെ പഠനസമയം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത രീതിയിലാണ് കേരളത്തിലെ...

ബജ്രംഗ് പൂനിയക്ക് വിലക്ക്

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) ആണ് വിലക്കേർപ്പെടുത്തിയത്. ഉത്തേജകപരിശോധനയ്ക്ക് വിസമ്മതിച്ചതിനും സാംപിൾ നൽകാത്തതിനാലുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു....

അതിതീവ്ര ന്യൂനമർദ്ദം ; കേരളത്തിൽ അഞ്ചുദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്....

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയുടെ പരാതിയില്‍ രാഹുൽ ജയിലില്‍;രണ്ടാഴ്ച റിമാൻഡ് ചെയ്ത് കോടതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ്...

Popular this week