25.5 C
Kottayam
Sunday, October 6, 2024

പാതിവൃത്യം തെളിയിക്കാന്‍ ഭാര്യയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി; ഭര്‍ത്താവ് വീഡിയോ പകര്‍ത്തി

Must read

മുംബൈ: പാതിവൃത്യം തെളിയിക്കാന്‍ ഭാര്യയെ അഗ്‌നിപരീക്ഷക്ക് വിധേയനാക്കി ഭര്‍ത്താവ്. തിളച്ച എണ്ണയില്‍ കൈമുക്കി അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു ഭര്‍ത്താവിന്റെ നിര്‍ദേശം. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് ഞെട്ടിക്കുന്ന സംഭവം.

ഫെബ്രുവരി 11ന് ഭര്‍ത്താവിനോട് വഴക്കിട്ട് ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ആരോടും പറയാതെയാണ് സ്ത്രീ വീടുവിട്ടിറങ്ങിയത്. നാലുദിവസത്തിന് ശേഷം ഇവര്‍ വീട്ടില്‍ തിരിച്ചെത്തി. പരന്ത കച്ച്പുരി ചൗക്കില്‍ ബസ് കാത്തുനിന്നപ്പോള്‍ രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും നാലുദിവസം ബന്ദിയാക്കിയെന്നും സ്ത്രീ പറഞ്ഞു.

എന്നാല്‍ ഭാര്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ ഭര്‍ത്താവ് തയാറായില്ല. ഇതോടെ പര്‍ഥി സമുദായത്തിന്റെ വിശ്വാസപ്രകാരം ഭാര്യയെ അഗ്‌നിപരീക്ഷക്ക് വിധേയയാക്കുകയായിരുന്നു. തിളച്ച എണ്ണയില്‍ നിന്ന് അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു നിര്‍ദേശം. നുണ പറയുകയാണെങ്കില്‍ കൈപൊള്ളുകയും ചട്ടിയില്‍ നിന്ന് തീ ഉയരുകയും ചെയ്യുമെന്നാണ് വിശ്വാസം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ പകര്‍ത്തി. ‘എന്റെ ഭാര്യയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി ബന്ദിയാക്കിയിരുന്നെന്നാണ് പറയുന്നത്. അവര്‍ അവളെ ഒന്നും ചെയ്തില്ലെന്നും പറയുന്നു. എന്റെ ഭാര്യ സത്യമാണോ പറയുന്നതെന്ന് അറിയണം. അതിനുവേണ്ടിയാണ് ഇത് ചെയ്യുന്നത്’ -ഭര്‍ത്താവ് വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

തിളച്ച എണ്ണയില്‍ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തില്‍ മുക്കുന്നതും വിഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വന്‍തോതില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ നീലം ഗാര്‍ഹെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് നിര്‍ദേശം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും...

മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 20 പേരെ കര്‍ദിനാള്‍മാരായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം...

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

Popular this week