24.4 C
Kottayam
Sunday, September 29, 2024

വനിതാ താരങ്ങള്‍ വേദിയില്‍ നില്‍ക്കുന്ന ഫോട്ടോ വിവാദം , പ്രതികരണവുമായി നടി ഹണി റോസ്

Must read

കൊച്ചി: വനിതാ താരങ്ങള്‍ വേദിയില്‍ നില്‍ക്കുന്ന ഫോട്ടോ വിവാദം , പ്രതികരണവുമായി നടി ഹണി റോസ്. വനിതാ താരങ്ങളെ പരിഗണിക്കാതിരുന്നതല്ല വിഷയമെന്ന് നടി. താര സംഘടനയായ അമ്മയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വനിതാ അംഗങ്ങള്‍ക്കു പരിഗണന നല്‍കിയില്ലെന്ന വിവാദത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു ‘അമ്മ’ എക്സിക്യൂട്ടിവ് അംഗം ഹണി റോസ്. ഉദ്ഘാടന വേളയില്‍ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ ഹണി റോസും രചന നാരായണന്‍കുട്ടിയും നില്‍ക്കുന്നൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മലയാളസിനിമയിലെ ആണ്‍മേല്‍ക്കോയ്മയാണ് ഫോട്ടോയിലൂടെ വ്യക്തമാകുന്നതെന്ന വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി എക്സിക്യൂട്ടീവ് അംഗം തന്നെ രംഗത്ത് വന്നത്.പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു ഹണിറോസിന്റെ പ്രതികരണം.

‘ഈ പറയുന്ന വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല, ഇങ്ങനെ ഒരു വിവാദത്തെപ്പറ്റി അറിഞ്ഞതുമില്ല, പിന്നെ അതിനെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയില്ലല്ലോ. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉല്‍ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്. എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല, ഇവിടെ വന്നു ഇരിക്കൂ എന്ന് മറ്റു കമ്മറ്റി മെമ്പേഴ്‌സ് പറഞ്ഞതാണ്.’ ഹണി റോസ് പറയുന്നു.

‘എക്സിക്യൂട്ടിവ് മെമ്പര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ അവിടെ ചില ജോലികള്‍ ഉണ്ടായിരുന്നു.എല്ലാ കമ്മറ്റി മെമ്പേഴ്‌സിനും അവരുടേതായ ജോലികള്‍ ഉണ്ടായിരുന്നു. ഇത്രയും വലിയ ചടങ്ങു നടക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഉണ്ടാകും അതിനിടയില്‍ ഇരിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല. ചില കാര്യങ്ങള്‍ ചെയ്തിട്ട് ഓടി വന്നു നില്‍ക്കുമ്പോഴാണെന്നു തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ഇടക്ക് ഞങ്ങള്‍ ഇരിക്കുകയും ചെയ്തു. ഞാനും രചനയും മാത്രമല്ല പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ മറ്റു കമ്മറ്റി മെമ്പേഴ്സും അവിടെ നില്‍പ്പുണ്ടായിരുന്നു. സ്ത്രീകള്‍ എന്ന നിലയില്‍ ഒരു വിവേചനവും അമ്മയില്‍ ഇല്ല. അമ്മ എല്ലാ അംഗങ്ങളെയും ഒരുപോലെയാണ് കാണുന്നത്.’ഹണി റോസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week