KeralaNews

ഗർഭിണികൾ ഗ്രഹണ സമയത്ത് പുറത്തിറങ്ങരുത്, ആഹാരം പാചകം ചെയ്യുകയോ, കഴിക്കുകയോ പാടില്ല, നഗ്ന നേത്രം കാെണ്ട് ഗ്രഹണം കണ്ടാൽ ? വിശദീകരണവുമായി ശാസ്ത്രലോകം

നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിരവധി  അഭ്യൂഹങ്ങളാണ് ഗ്രഹണവുമായി ബന്ധപ്പെട്ട് ഉയർന്നിരിയ്കുന്നത്. ഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളിൽ തുടങ്ങി നഗ്നേത്രങ്ങൾക്കൊണ്ട് ഗ്രഹണം കാണുന്നതുവരെയുള്ള കാര്യങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഈ സംശയങ്ങൾക്കുള്ള സമഗ്രമായ നിവാരണമാണ്  ഡാേ. സുൽഫി നൂഹി നൽകിയിരിയ്ക്കുന്നത്

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

 

നാളെ സൂര്യഗ്രഹണം രാവിലെ 8 മണി മുതൽ മുതൽ ഏതാണ്ട് 11:00 വരെ

നഗ്നനേത്രങ്ങൾ കൊണ്ട് ഈ സമയത്ത് സൂര്യനെ നോക്കുന്നത് കാഴ്ചശക്തി കുറയ്ക്കുവാൻ കാരണമായേക്കാം.

സൂര്യനിൽ നിന്നും വരുന്ന അൾട്രാ വയലറ്റ് രശ്മികൾ കാഴ്ചയ്ക്ക് സാധാരണഗതിയിൽ തന്നെ കേട് ഉണ്ടാക്കുന്നതാണ്.

എന്നാൽ സൂര്യനെ നേരിട്ട് നോക്കുവാൻ നമുക്ക് സാധാരണഗതിയിൽ കഴിയുകയില്ല എന്നതിനാൽ തന്നെ അത്തരം ഒരു ബുദ്ധിമുട്ട് ഉണ്ടാകാറില്ല.
എന്നാൽ സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ മറക്കുമ്പോൾ നമുക്ക് നേരിട്ട് സൂര്യനെ നോക്കാൻ കഴിയുന്നതിനാൽ അൾട്രാവയലറ്റ് രശ്മികൾ കണ്ണിൽ പ്രവേശിക്കുകയും കാഴ്ച നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തേക്കാം .

ഇതിനായുള്ള സോളാർ ഫിൽട്ടർ കണ്ണടകൾ ഉപയോഗിച്ചു കൊണ്ട് മാത്രം സൂര്യനെ ഈ സമയത്ത് വീക്ഷിക്കുന്നതാണ് നല്ലത്.

ഐ.എസ്.ഒ_12312_2 ഗ്രേഡ് ഉള്ള സോളാർ ഫിൽറ്റർ കണ്ണടകൾ തന്നെ ഉപയോഗിക്കണം.
എസ്സ്‌റേയ് ഫിലിം, കൂളിംഗ് ഗ്ലാസ് എന്നിവ ഇതിനായി ഉപയോഗിക്കരുത്.

കുട്ടികൾ സൂര്യഗ്രഹണം കാണുവാൻ കൂടുതൽ ആവേശം കാണിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധ ഈ കാര്യത്തിൽ വേണ്ടതാണ്.

കാമറ ,ബൈനോക്കുലർ,എന്നിവ ഉപയോഗിച്ചും ഈ സമയത്ത് സൂര്യനെ നോക്കുന്നത് ഒട്ടും നന്നല്ല

സൂര്യഗ്രഹണസമയം മുൻകാലങ്ങളിൽ വളരെ വിചിത്രമായ നിയന്ത്രണങ്ങൾ പറഞ്ഞിരുന്നു എങ്കിലും അത്തരം നിയന്ത്രണങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

ഗർഭിണികൾ ഈ സമയത്ത് പുറത്തിറങ്ങാൻ പാടില്ല

ഈ സമയം ആഹാരം പാചകം ചെയ്യുവാൻ, കഴിക്കുവാൻ പാടില്ല

തുടങ്ങിയ വിചിത്രമായ ആചാരങ്ങൾക്ക് ഇന്ന് എതൊരു അടിസ്ഥാനവുമില്ല

നഗ്നനേത്രങ്ങൾ ഉപയോഗിച്ച് സൂര്യനെ വീക്ഷിക്കുന്നത് കാഴ്ച നഷ്ടപ്പെടും എന്നുള്ള ശാസ്ത്ര സത്യം മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button