ചാവക്കാട്: സ്വന്തം പിഞ്ചുകുഞ്ഞിനെ അയല്‍ പക്കത്തെ വീട്ടിലേല്‍പ്പിച്ച് മുങ്ങിയശേഷം ടിക്ക്‌ടോക്കില്‍ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിച്ച യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വിവരങ്ങളറിഞ്ഞ് കാമുകനും ഭര്‍ത്താവും കയ്യൊഴിഞ്ഞു. കുട്ടിയ ഉപേക്ഷിച്ചതിന് ബാലവകാശനിയമപ്രകാരം യുവതി ജയിലിലുമായി.
ചാവക്കാട് എടക്കഴിയൂരിലായിരുന്നു നാടകീയ സംഭവവികാസങ്ങള്‍ നടന്നത്.ചേറ്റുവ സ്വദേശിയായ യുവതി ടിക് ടോക്കില്‍ പരിചയപ്പെട്ട യുവാവുമായി അടുപ്പത്തിലായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച കുട്ടിയെ അയല്‍വാസിയുടെ വീട്ടില്‍ ഏല്‍പ്പിച്ചശേഷം യുവതി മുങ്ങി. കടയില്‍ പോകുന്നുവെന്നാണ് അയല്‍വാസിയോട് പറഞ്ഞിരുന്നത്.
കാമുകന്റെ സ്വദേശമായ കണ്ണൂര്‍ മയ്യിലെത്തിയശേഷം ആഘോഷപൂര്‍വ്വം വിവാഹം നടന്നു. ക്ഷേത്രത്തില്‍ വരന്റെ ബന്ധുക്കളെ സാക്ഷിയാക്കിയായിരുന്നു താലികെട്ട്. താന്‍ അവിവാഹിതയാണെന്നാണ് കാമുകനെ അറിയിച്ചത്.എന്നാല്‍ ആദ്യരാത്രിയ്ക്ക് മുമ്പ് കാര്യങ്ങള്‍ പുറത്തറിഞ്ഞു. കാമുകനും ബന്ധുക്കളും യുവതിയെ കയ്യൊഴിഞ്ഞു.പെരുവഴിയിലായ യുവതി സ്വന്തം വീട്ടുകാരെ വിവരമറിയിച്ചു.യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തിവന്ന മയ്യില്‍ പോലീസ് കക്ഷിയെ കയ്യോടെ കസ്റ്റഡിയിലെടുത്തു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ യുവതിയെ ഏറ്റെടുക്കാന്‍ ആളില്ല.സ്വന്തം വീട്ടുകാര്‍ക്കും വേണ്ട ഭര്‍തൃവീട്ടുകാര്‍ക്കും വേണ്ട.വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവും യുവതിയെ വേണ്ടെന്ന് പോലീസിനെ അറിയിച്ചു. ഒടുവില്‍ കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് കേസെടുത്ത് വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്തതോടെ താമസസ്ഥലത്തിന ജയിലില്‍ തല്‍ക്കാലിക തീരുമാനം.