24.3 C
Kottayam
Sunday, September 29, 2024

ദൃശ്യം ആമസോണിനു എത്ര രൂപയ്ക്ക് വിറ്റു? ആ രഹസ്യം പരസ്യമാകുന്നു.. ആന്റണി പെരുമ്പാവൂരിന്റെ മറുപടിയിൽ തലയിൽ കൈവെച്ച് സിനിമ പ്രേമികൾ

Must read

കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ൽ​ ​ലോ​ക​മു​ല​ഞ്ഞ​തു​പോ​ലെ​ ​സി​നി​മാ​മേ​ഖ​ല​യ്‌​ക്കും​ ​തി​രി​ച്ച​ടി​യാ​യി.​ ​തീ​യേ​റ്റ​റു​ക​ൾ​ ​അ​ട​ഞ്ഞു,​ ​ഒ.​ടി.​ടി​ ​റി​ലീ​സി​ന് ​പ്രാ​ധാ​ന്യ​മേ​റി.​ ​ഇ​താ​യി​രു​ന്നു​ ​പോ​യ​വ​ർ​ഷം​ ​സി​നി​മാ​ലോ​ക​ത്തു​ണ്ടാ​യ​ ​മാ​റ്റം.​ ​പ​ത്തു​മാ​സ​ത്തോ​ള​മാ​യി​ ​അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​തി​യേ​റ്റ​റു​ക​ൾ​ ​ഒടുവിൽ തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സിനിമാ തിയേറ്ററുകൾ തുറക്കുമ്പോൾ 85 മലയാളം സിനിമകളാണ് കെട്ടി കിടക്കുന്നത്. അതിനിടെ മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രം മരക്കാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വർഷം മാർച്ച് 26-ന് തിയേറ്ററുകളിലെത്തും.

ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ ഇതേക്കുറിച്ച് വലിയ ചർച്ചകളാണ് സിനിമാലോകത്ത് ഉയരുന്നത്. ആമസോണ്‍ വമ്പന്‍ തുകയ്ക്കാണ് ചിത്രം വാങ്ങിയതെന്നും റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചതോടെ ദൃശ്യം ഒടിടിയിൽനിന്നു തിരിച്ചു വാങ്ങുമെന്നും വാർത്ത പ്രചരിച്ചിരുന്നു

എന്നാൽ ദൃശ്യം – 2 ആമസോണിൽത്തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ തുറന്ന് പറയുന്നു. ഈ കാര്യത്തിൽ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. അതു ആമസോണിനു കൊടുത്തതുതന്നെയാണ്. സ്വപ്നതുല്യമായ വലിയൊരു സിനിമയെ വലിയ സ്ക്രീനിലേക്ക് എത്തിക്കാൻ വേണ്ടിയാണു ഞാനിതു ചെയ്തതെന്ന് അദ്ദേഹം പറയുന്നു . ദൃശ്യം ആമസോണിനു എത്ര രൂപയ്ക്കാണു കൊടുത്തതെന്ന ചോദ്യത്തിന് ദൃശ്യത്തിലെ ജോർജ്ജുകുട്ടിയുടെ മനസ്സിലൊരു രഹസ്യമുണ്ട്. അയാൾക്ക് മാത്രം അറിയാവുന്ന രഹസ്യം പോലെ അതുപോലെ ഈ രഹസ്യം എന്റെ മനസ്സിൽ കിടക്കട്ടെയെന്നാണ് മറുപടി നൽകിയത്

ഡിസംബർ 31നകം തിയറ്റർ തുറന്നില്ലെങ്കിൽ ദൃശ്യം ഒടിടിൽ വിൽക്കാൻ ഞാൻ തീരുമാനിച്ചതാണ്. അതിനായി കരാറും ഒപ്പുവച്ചിരുന്നു. ഡിസംബർ കഴിഞ്ഞിട്ടും എപ്പോൾ തിയറ്റർ തുറക്കുമെന്ന് ആർക്കും അറിയില്ലായിരുന്നു. അപ്പോൾ എനിക്കു ഒടിടിയുമായുള്ള കരാർ പാലിക്കേണ്ടിവന്നു. 100കോടി രൂപ മുടക്കിയ കുഞ്ഞാലി മരക്കാർ എന്ന സിനിമ വലിയ സ്ക്രീനിൽ എല്ലാവരും കാണണം എന്നതിനാലാണു മോഹൻലാൽ തന്നെ നായകനായ ദൃശ്യം 2 ഒടിടി പ്ളാറ്റ്ഫോമിനു വിറ്റത്

ദൃശ്യം –2 വിൽക്കുന്നതിനു പുറകിലെ വേദനയും പ്രശ്നവും മനസിലാക്കണം. സംഘടനകൾക്കു പലതും പറയാം. എന്നാൽ എന്നെപ്പോലെ ഒരു നിർമാതാവ് കോവിഡ് കാലത്തിനു ശേഷവും ഇവിടെ ഉണ്ടാകണം എന്നതുകൊണ്ടാണു ദൃശ്യം വിറ്റത്. സിനിമ എനിക്കു ജീവിതവും ചോറുമാണ്. 100 കോടിയോളം രൂപയുടെ ബാധ്യത ആർക്കാണു പരിധിയിൽ കൂടുതൽ താങ്ങാനാകുക. മരക്കാറിന്റെ നിർമാണ ജോലികൾ തുടങ്ങിയിട്ടു 30 മാസമായി എന്നോർക്കണം. അന്നു മുതൽ പണം നൽകിക്കൊണ്ടിരിക്കുകയാണ്. ഇത്രയും കാലത്തിനിടയ്ക്കു ഒരാൾക്കുപോലും ജോലി ചെയ്ത പണം കൊടുത്തു തീർക്കാതെ ഞാൻ സിനിമ ഇറക്കിയിട്ടില്ല. അത്ഭുതകരമായാണ് മരക്കാർ ഷൂട്ടു ചെയ്തു തീർത്തത്. മറ്റൊരു ഭാഷയിലും സംവിധായകനും ഇതാകില്ലെന്നും അദ്ദേഹം പറയുന്നു . കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ തിയേറ്ററില്‍ റിലീസ് ചെയ്താലും ആളുകള്‍ വരാന്‍ മടിക്കും എന്ന കാരണവും കൂടി കണക്കിലെടുത്താണ് ദൃശ്യം ഒ.ടി.ടി റിലീസ് തീരുമാനിച്ചതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു.

കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുമ്പോള്‍ മാത്രമേ ദൃശ്യം 2 പ്രദര്‍ശിപ്പിക്കുമെന്നാണ് തീയേറ്ററര്‍ ഉടമകള്‍ ഉള്‍പ്പെടെ ഏവരും കരുതിയിരുന്നത്. ഒടിടി റിലീസിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് ആയ ലിബര്‍ട്ടി ബഷീര്‍ രംഗത്ത് എത്തിയിരുന്നു

അമ്മ പ്രസിഡന്റായ നടന്‍ മഹന്‍ലാല്‍ തീയേറ്ററുടമകളോടും സിനിമാ വ്യവസായത്തോടും ആത്മാര്‍ത്ഥ കാണിച്ചില്ലെന്നാണ് ലിബര്‍ട്ടി ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനുള്ള തീരുമാനം കൊടും വഞ്ചനയാണെന്നും അദ്ദേഹം പറയുന്നു. ദൃശ്യം 2 തീയേറ്ററുകളിലെത്തിയാല്‍ ഏറെ നാളുകള്‍ക്ക് ശേഷം കുടുംബങ്ങള്‍ തീയേറ്ററുകളില്‍ വരുമെന്നും കോവിഡില്‍ തകര്‍ന്ന സിനിമാ വ്യവസായം വീണ്ടും പഴയപടി ആകുമെന്നുമായിരുന്നു നിര്‍മ്മാതാക്കളും തിയേറ്ററുടമകളും കരുതിയിരുന്നത്. പക്ഷേ ആ പ്രതീക്ഷ ഇല്ലാതായിരിക്കുകയാണ് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week