തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ ദമ്പതികളുടെ കുട്ടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് അഞ്ച് ലക്ഷം രൂപ സഹായധനം കൈമാറി. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും ഉപാധ്യക്ഷന്‍ കെ.എസ്.ശബരീനാഥന് എംഎല്‍എയും വീട്ടിലെത്തിയാണ് കുട്ടികള്‍ക്ക് പണം നല്‍കിയത്.
നഷ്ടപ്പെട്ടതിന് പകരമാവില്ലെന്നും എങ്കിലും കുട്ടികളുടെ വീട് നിര്‍മാണത്തിലേക്കായി അഞ്ച് ലക്ഷം രൂപ നല്‍കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. നേരത്തെ സര്‍ക്കാരും കുട്ടികള്‍ക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News