31.3 C
Kottayam
Saturday, September 28, 2024

ഞാന്‍ ചെയ്ത അതേ തെറ്റുകള്‍ നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക, വഞ്ചിക്കപ്പെടാതിരിക്കുക; ഭാവിയില്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരോട് ഷക്കീല

Must read

നടി ഷക്കീലയുടെ ജീവചരിത്രം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഈ ബയോപിക് ഒരുക്കിയിരിക്കുന്നത്. നടി റിച്ച ചദ്ദയാണ് ചിത്രത്തില്‍ ഷക്കീലയുടെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ഇപ്പോഴിതാ താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഷക്കീല. ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘എന്നെ കുറിച്ച് സംസാരിക്കാന്‍ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ എന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ വേദനയുടെ പങ്ക് ഉണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ഞാന്‍ ആരോടും സഹതാപമോ, ബഹുമാനമോ ചോദിക്കുന്നില്ല. അര്‍ഹിക്കുന്ന ബഹുമാനം ലഭിച്ചിട്ടില്ലെന്ന് എനിക്കൊരിക്കലും തോന്നിയിട്ടുമില്ല. എന്റെ പുറകില്‍ നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നവരെപറ്റി ഞാന്‍ വേവലാതിപ്പെടാറില്ല. എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ല.

ഭാവിയില്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരോട്, ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കൗമാരക്കാരോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇത് മാത്രമാണ്. ഞാന്‍ ചെയ്ത അതേ തെറ്റുകള്‍ നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക. വഞ്ചിക്കപ്പെടാതിരിക്കുകയും ചെയ്യുക. അതാണ് എന്റെ പുസ്തകത്തിലും ഞാന്‍ എഴുതിയിരിക്കുന്നത്. ഞാന്‍ സിനിമ കണ്ടു. ഈ സിനിമ നല്‍കുന്ന ഒരു സന്ദേശം ഉണ്ട് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. അതില്‍ അതിയായ സന്തോഷവുമുണ്ട്’ എന്നാണ് താരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

‘ഷക്കീല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയിട്ടാണ് എത്തുക. കന്നട സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്. നടി റിച്ച ചദ്ദയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നട താരം എസ്തര്‍ നൊറോണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

Popular this week