30.5 C
Kottayam
Saturday, October 5, 2024

സൂഫിയും സുജാതയും സംവിധായകന്‍ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Must read

കൊച്ചി: സൂഫിയും സുജാതയും ചിത്രത്തിന്റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ കെജി ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ഷാനവാസിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

സംവിധായകന്‍ അപകടനില തരണം ചെയ്തിട്ടില്ല. 72 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ ബ്ലീഡിങ് ഉണ്ടായിരുന്നു. തുടര്‍ന്ന് കോയമ്പത്തൂരിലെ കെ.ജി ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു. പുതിയ സിനിമയ്ക്കായി തിരക്കഥ ഒരുക്കാനായി അട്ടപ്പാടി ആദിവാസി മേഖലയിലേക്ക് പോയതാണ് സംവിധായകന്‍.

ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാതാവ് ഷിബു ജി.സുശീലനെ വിളിച്ചിരുന്നതായും സിനിമയുടെ കഥ അവസാനഭാഗം എഴുതിക്കൊണ്ടിരിക്കുകയാണെന്നും അറിയിച്ചതായാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവച്ച് വീഴ്ത്തി പൊലീസ്

അമേഠി: യുപിയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ ദലിത് കുടുംബത്തെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ്...

പാർട്ടിയിലേക്ക് വരുന്നവർക്ക് അമിത പ്രധാന്യം നൽകരുത്, അൻവർ നൽകിയ പാഠം: എ.കെ ബാലൻ

പാലക്കാട്‌:പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്നാണ് അന്‍വര്‍ നല്‍കിയ പാഠമെന്ന് എ.കെ ബാലന്‍. പിന്തുണയുണ്ടെന്ന് പി.വി. അൻവർ എം.എൽ.എ അവകാശപ്പെടുന്ന കണ്ണൂരിലെ സി.പി.എം. നേതാവിന്റെ പേര് വെളിപ്പെടുത്തണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു. അൻവറിന് എവിടെ...

പാലക്കാട് ബിജെപിക്ക് ശോഭ, കോൺഗ്രസിനായി മാങ്കൂട്ടത്തിലും ബൽറാമും: സർപ്രൈസ് എൻട്രിക്കായി സിപിഎം

പാലക്കാട്‌:ഉപതിര‌ഞ്ഞെടുപ്പിന് കാഹളം കാത്തിരിക്കുന്ന പാലക്കാട് ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുകയാണ്. പാലക്കാടിനു പുറമെ ചേലക്കര, വയനാട് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുന്നണികൾക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി സഭാ...

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾക്ക് പാടത്ത് ഷോക്കേറ്റ് ദാരുണാന്ത്യം

തൃശൂർ: തൃശൂർ വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി (50) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

ടിപി വധത്തിനായി വ്യാജരേഖ നൽകി സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസ്; കൊടി സുനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്ന കേസില്‍ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍...

Popular this week