തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ പ്ലസ് ടു വിദ്യാര്‍ഥിനി സഫയ്ക്ക് അഭിനന്ദവുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് . പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മയ്ക്കും മികവിനും നേര്‍സാക്ഷ്യമാണ് ഈ പെണ്‍കുട്ടിയെന്ന് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ വിദ്യാലയത്തിലായിരുന്നു സഫയുടെ ഇതുവരെയുള്ള പഠനം മുഴുവന്‍. പത്താം ക്ലാസിലും പ്ലസ് വണ്ണിലും എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മിടുക്കിയാണ് സഫ. ഇന്ന്‌സഫയോട്‌ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു’- മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ് സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുല്‍. രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം സദസ്സിലിരിക്കുകയായിരുന്ന സഫ രാഹുലിന്റെ ക്ഷണം സ്വീകരിച്ച് സ്റ്റേജിലേക്ക് കയറി. തുടര്‍ന്ന് രാഹുല്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സഫ പൂര്‍ണ്ണമായും മലയാളീകരിച്ച് ജനങ്ങളിലേയ്ക്കെത്തിച്ചു.